5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Water Supply: തിരുവനന്തപുരത്തുകാരുടെ വെള്ളം കുടി ഇനിയും മുടങ്ങും; ഈ ദിവസങ്ങളില്‍ വെള്ളം ലഭിക്കില്ല

Water Supply in Trivandrum: രണ്ട് ദിവസത്തേക്ക് ആണ് ജലവിതരണം തടസപ്പെടുകയെന്ന് ജല അതോറിറ്റി അറിയിച്ചു. കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടര്‍ അതോറിറ്റിയുടെ 600 എംഎം ഡിഐ പൈപ്പിനാണ് ചോര്‍ച്ച.

Water Supply: തിരുവനന്തപുരത്തുകാരുടെ വെള്ളം കുടി ഇനിയും മുടങ്ങും; ഈ ദിവസങ്ങളില്‍ വെള്ളം ലഭിക്കില്ല
ജലവിതരണം (Image Courtesy - Jose A. Bernat Bacete/Moment/Getty Images
shiji-mk
SHIJI M K | Updated On: 30 Sep 2024 21:58 PM

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും ജലവിതരണം (Water Supply) തടസപ്പെടും. കുടിവെള്ള പൈപ്പിനുണ്ടായിട്ടുള്ള ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജലവിതരണം നിര്‍ത്തിവെക്കുന്നത്. രണ്ട് ദിവസത്തേക്ക് ആണ് ജലവിതരണം തടസപ്പെടുകയെന്ന് ജല അതോറിറ്റി അറിയിച്ചു. കിംസ് ആശുപത്രിക്ക് സമീപം കേരള വാട്ടര്‍ അതോറിറ്റിയുടെ 600 എംഎം ഡിഐ പൈപ്പിനാണ് ചോര്‍ച്ച.

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ ഒക്ടോബര്‍ രണ്ട് ബുധനാഴ്ച രാവിലെ പത്ത് മണി മുതല്‍ ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ പത്ത് മണി വരെയാണ് ജലവിതരണം തടസപ്പെടുക. തേക്കുംമൂട്, പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, പൂന്തി റോഡ്, കണ്ണമൂല, നാലുമുക്ക്, അണമുഖം, ഒരുവാതില്‍ക്കോട്ട, ആനയറ, കടകംപള്ളി, കരിക്കകം, വെണ്‍പാലവട്ടം, വെട്ടുകാട്, ശംഖുമുഖം, വേളി, പൗണ്ട്കടവ്, സൗത്ത് തുമ്പ എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നതാണ്. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അറിയിച്ചു.

Also Read: Water Shortage : തിരുവനന്തപുരത്തെ ജലവിതരണം ഇനിയും വൈകും; നഗരസഭയിലെ സ്കൂളുകൾക്ക് നാളെ അവധി

അതേസമയം, തിരുവനന്തപുരം നഗരത്തില്‍ചില പ്രദേശങ്ങളില്‍ ജലവിതരണം ഇന്നും ഭാഗികമായി തടസപ്പെട്ടിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എംഎല്‍ഡി ജലശുദ്ധീകരണശാലയില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ചില പ്രദേശങ്ങളില്‍ ജലവിതരണം തടസപ്പെട്ടത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഭാഗിഗമായിട്ടായിരുന്നു ജലവിതരണം തടസപ്പെട്ടത്.

വഴയില, ഇന്ദിര നഗര്‍, പേരൂര്‍ക്കട, ഊളമ്പാറ, ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ് ഫാക്ടറിയും പരിസരപ്രദേശങ്ങളും, മെന്റല്‍ ഹോസ്പിറ്റല്‍, സ്വാതി നഗര്‍, സൂര്യനഗര്‍, പൈപ്പിന്‍ മൂട്, ജവഹര്‍ നഗര്‍, ഗോള്‍ഫ് ലിംഗ്‌സ്, കവടിയാര്‍, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, ക്ലിഫ്‌ഹൌസ് നന്ദന്‍കോട്, കുറവന്‍കോണം ചാരാച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എന്‍ജിനീയറിങ് കോളേജ്, ഗാന്ധിപുരം ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മണ്‍വിള, മണക്കുന്ന്,ആലത്തറ, ചെറുവയ്ക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, സിആര്‍പിഎഫ് ക്യാംപ്, പള്ളിപ്പുറം.

Also Read: Water Shortage: നാലാം ദിവസവും നരകം, കിട്ടാനില്ല തുള്ളി വെള്ളം! തലസ്ഥാനത്ത് നെട്ടോട്ടമോടി ജനം, മന്ത്രിയുടെ വാക്കും പാഴായി

പൊട്ടക്കുഴി, മുറിഞ്ഞപാലം, മുടവന്‍മുകള്‍, ആറന്നൂര്‍, കരമന, പുഞ്ചക്കരി, മുട്ടത്തറ, മാണിക്യവിളാകം, ബീമാപള്ളി, പൂന്തുറ, വലിയതുറ, ആറ്റുകാല്‍, പുത്തന്‍പള്ളി, കാട്ടായിക്കോണം, വെട്ടുറോഡ്, കുമാരപുരം, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആര്‍സിസി, ശ്രീചിത്ര, പുലയനാര്‍കോട്ട, കണ്ണമ്മൂല, കരിക്കകം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, പോങ്ങുമ്മൂട്, ആറ്റിപ്ര, കുളത്തൂര്‍, പൗണ്ട് കടവ്, കരിമണല്‍, കുഴിവിള, നെടുംകാട്,കാലടി, പാപ്പനംകോട്, മേലാംകോട്, പൊന്നുമംഗലം, വെള്ളായണി,എസ്റ്റേറ്റ്, നേമം,പ്രസാദ് നഗര്‍, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകള്‍, തിരുമല,വലിയവിള,പി റ്റി പി, കൊടുങ്ങാനൂര്‍, കാച്ചാണി, നെട്ടയം, വട്ടിയൂര്‍ക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തിമൂല എന്നീ പ്രദേശങ്ങളിലായിരുന്നു ജലവിതരണം ഭാഗീകമായി തടസപ്പെട്ടത്.

Latest News