Thiruvananthapuram Water Supply Disruption : വെള്ളം കുടി മുട്ടും! തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ രണ്ട് ദിവസം ജലവിതരണം മുടങ്ങും
Thiruvananthapuram Water Supply Disruption :അടുത്ത ബുധനാഴ്ച (മാർച്ച് 26) രാവിലെ എട്ട് മണി മുതൽ വെള്ളിയാഴ്ച (മാർച്ച് 28) രാവിലെ 8 മണി വരെയാണ് കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്.

ജലവിതരണം (Image Courtesy - Jose A. Bernat Bacete/Moment/Getty Images
തിരുവനന്തപുരം: അരുവിക്കരയിലെ ജലശുദ്ധീകരണശാലയുടെ പ്രവർത്തനം പൂര്‍ണമായും നിർത്തിവയ്ക്കുന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. അടുത്ത ബുധനാഴ്ച (മാർച്ച് 26) രാവിലെ എട്ട് മണി മുതൽ വെള്ളിയാഴ്ച (മാർച്ച് 28) രാവിലെ 8 മണി വരെയാണ് കുടിവെള്ള വിതരണം നിർത്തിവയ്ക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, നെട്ടയം, കാച്ചാണി, കൊടുങ്ങാനൂര്‍, തിരുമല, വലിയവിള, പിറ്റി.പി, വാഴോട്ടുകോണം, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, പൂജപ്പുര, ആറന്നൂര്‍, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, പാപ്പനംകോട്, പൊന്നുമംഗലം, മേലാംകോട്, നേമം, എസ്റ്റേറ്റ്, പുത്തന്‍പള്ളി, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം. മുട്ടത്തറ, പുഞ്ചക്കരി, ആറന്നൂര്‍, തുരുത്തുംമൂല . അമ്പലത്തറ, എന്നീ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും, കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി, തെന്നൂര്‍, അപ്പുക്കുട്ടന്‍ നായര്‍ റോഡ്, ശാന്തിവിള, സർവ്വോദയം, പള്ളിച്ചല്‍ പഞ്ചായത്തിലെ പ്രസാദ് നഗര്‍ എന്നീ സ്ഥലങ്ങളിലും പൂര്‍ണമായും ജലവിതരണം മുടങ്ങും.
Also Read:വയനാട് കളക്ട്രേറ്റിലും ബോംബ് ഭീഷണി; പരിശോധന നടത്തി പൊലീസും ബോംബ് സ്ക്വാഡും
പാളയം, വഞ്ചിയൂര്‍, കുന്നുകുഴി, പട്ടം, വഴുതക്കാട്, തമ്പാനൂര്‍, കുറവന്‍കോണം, പേരൂര്‍ക്കട, നന്തന്‍കോട്, ആറ്റുകാല്‍, ശ്രീവരാഹം, മണക്കാട്, കുര്യാത്തി വള്ളക്കടവ്, കളിപ്പാൻകുളം, പുഞ്ചക്കരി, വെള്ളാര്‍, ശാസ്തമംഗലം, കവടിയാര്‍, കമലേശ്വരം, തിരുവല്ലം, പൂങ്കുളം എന്നീ വാര്‍ഡുകളില്‍ ഭാഗികമായും മുടങ്ങും.