Wasps Attack: വിനോദയാത്ര പോയ മലയാളി സംഘത്തിന് കടന്നലാക്രമണം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

Nilgiris Gudalur Wasps Attack: പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവാണ് മരിച്ചത്. ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഈദാഘോഷിക്കാൻ പോയ കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നൽ ആക്രമണം നടന്നത്.

Wasps Attack: വിനോദയാത്ര പോയ മലയാളി സംഘത്തിന് കടന്നലാക്രമണം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

02 Apr 2025 21:32 PM

ഗൂഡല്ലൂർ: നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സംഘത്തിന് നേരെ കടന്നൽ ആക്രമണം (Wasps Attack). കടന്നൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവാണ് മരിച്ചത്. ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഈദാഘോഷിക്കാൻ പോയ കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നൽ ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലേക്കും, മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

മലപ്പുറത്ത് പച്ചക്കറി കടയിൽ കഞ്ചാവും ആയുധങ്ങളും; ഒരാൾ കസ്റ്റഡിയിൽ

മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഒന്നര കിലോ കഞ്ചാവ് രണ്ട് തോക്ക് മൂന്ന് തിര, തിരയുടെ രണ്ട് കവർ എന്നിവയാണ് കടയിൽ നിന്ന് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ മണ്ണാർമല സ്വദേശിയായ ഷറഫുദീനെ (40) പോലീസ് കസ്റ്റ‍ഡിയിൽ എടുത്തു.

വെട്ടത്തൂർ ജംക്‌ഷനിൽ നടത്തിവന്ന കടയിലാണ് പോലീസ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പരിശോധന നടത്തിയതും ഇവ കണ്ടെത്തുന്നതും. നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പോലീസാണ് കടയിൽ പരിശോധന നടത്തിയത്.

Related Stories
Subsidy Scheme for Farmers: റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സന്തോഷ വാർത്ത; പുതിയ ധനസഹായം ഈ വർഷം മുതൽ, നേട്ടം ഈ ജില്ലകളിലെ കർഷർക്ക് മാത്രം
Suresh Gopi : കുരുത്തോലയുമായി പ്രദിക്ഷണത്തിൻ്റെ മുൻനിരയിൽ സുരേഷ് ഗോപി; തൃശൂർ സേക്രട്ട് ഹാർട്ട് ചർച്ചിൽ ഓശാനയ്ക്ക് പങ്കെടുത്ത് കേന്ദ്രമന്ത്രി
Vishu 2025: കൃഷ്ണനായും കൈനീട്ടം കൊടുത്തും റൊണാൾഡോ, കൂടെ സഞ്ജുവും; വൈറലായി എഐ വിഡിയോ
Kerala Lottery Results: 70 ലക്ഷത്തിന്റെ ടിക്കറ്റ് നിങ്ങളുടെ പോക്കറ്റിലാണോ? അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്‌
Adv. PG Manu Death: അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി; സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍
POCSO Case: കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചു; പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു
പല്ലി ശല്ല്യമുണ്ടോ? ഈ പൊടിക്കൈകൾ പ്രയോഗിക്കാം
ഗുണങ്ങള്‍ മാത്രമല്ല, പാവയ്ക്കയ്ക്ക് പാര്‍ശ്വഫലങ്ങളും
ഇക്കാര്യങ്ങൾ ആരോടും പറയരുത്, ദോഷം നിങ്ങൾക്ക് തന്നെ!
അലുമിനിയം ഫോയിലിൽ ഇവ പാചകം ചെയ്യരുത്