Wandoor Bike Accident: ബസിന്റെ ടയറിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം; അപകടം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ
Woman Dies in Bike Accident: ചൊവ്വാഴ്ച (ഫെബ്രുവരി 18) ഉച്ചയ്ക്കാണ് സംഭവം. തിരുവാലി പൂന്തോട്ടത്തില്‍ വെച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന ബസിന്റെ വശത്ത് തട്ടിയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബൈക്ക് കയറിയിറങ്ങി.

Represental Image
വണ്ടൂര്‍: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം വാണിയമ്പലം മങ്ങംപാടം പൂക്കോടന്‍ സിമി വര്‍ഷ (22) ആണ് മരണപ്പെട്ടത്. ഭര്‍ത്താവ് മൂന്നാംപടി സ്വദേശി വിജേഷിനെ (28) സാരമായി പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച (ഫെബ്രുവരി 18) ഉച്ചയ്ക്കാണ് സംഭവം. തിരുവാലി പൂന്തോട്ടത്തില്‍ വെച്ചാണ് അപകടമുണ്ടായത്. എതിരെ വന്ന ബസിന്റെ വശത്ത് തട്ടിയാണ് അപകടം സംഭവിച്ചത്. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബൈക്ക് കയറിയിറങ്ങി.
ബെംഗളൂരുവില്‍ വഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കര്‍ണാടകയിലെ ബന്നാര്‍ഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പിഎം ബഷീറിന്റെ മകന്‍ അര്‍ഷ് പി ബഷീര്‍, കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബെംഗളൂരുവിലെ ടി ജോണ്‍ കോളേജിലെ എംബിഎം വിദ്യാര്‍ഥിയാണ് മരണപ്പെട്ട അര്‍ഷ്. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഷാഹൂബ്.



രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആലപ്പുഴ സ്വദേശി ദേവനാരായണ്‍, തഞ്ചാവൂര്‍ സ്വദേശി ഷാഹില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബെന്നാര്‍ഘട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.