5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Walayar Case : വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളും പ്രതികൾ, സിബിഐ കുറ്റപത്രം

ബലാത്സംഗ പ്രേരണക്കുറ്റമാണ് മാതാപിതാക്കൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്,

Walayar Case : വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കളും പ്രതികൾ, സിബിഐ കുറ്റപത്രം
Walayar Case Representation ImageImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 09 Jan 2025 16:00 PM

കൊച്ചി : വാളയാർ കേസിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത് സിബിഐ കുറ്റപ്പത്രം. ബലാത്സംഗം പ്രേരണക്കുറ്റമാണ് മാതാപിതാക്കൾക്കെതിരെ സിബിഐ കുറ്റപ്പത്രത്തിൽ ചുമത്തിയിരിക്കുന്നത്. സിബിഐയുടെ അനുബന്ധ കുറ്റപത്രത്തിലാണ് മാതാപിതാക്കളെ പ്രതി ചേർത്തിരിക്കുന്നത്. നേരത്തെ കോടതി സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച കുറ്റപത്രം തള്ളിയിരുന്നു. തുടർന്ന് വീണ്ടും സമർപ്പിച്ച കുറ്റപത്രത്തിലാണ് കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്തിരിക്കുന്നത്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായി എന്ന് അറിഞ്ഞിട്ടും മാതാപിതാക്കൾ വേണ്ടത്ര നടപടി സ്വീകരിച്ചില്ലയെന്ന് പറഞ്ഞുകൊണ്ടാണ് സിബിഐ കുറ്റപത്രത്തിൽ പ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്തിരിക്കുന്നത്.

വാളയാറിലെ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആറ് കേസുകളിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബലാത്സംഗം പ്രേരണക്കുറ്റത്തിന് പുറമെ ആത്മഹത്യ പ്രേരണ, പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു തുടങ്ങിയ കുറ്റങ്ങളും മാതാപിതാക്കൾക്കെതിരെ കേന്ദ്ര ഏജൻസി ചുമത്തിട്ടുണ്ട്. പോക്സോ കേസുകൾക്ക് പുറമെ ഐപിസി വകുപ്പുകളിലാണ് ഇരകളായ പെൺകുട്ടികളുടെ അമ്മയ്ക്കും അച്ഛനുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുമ്പോഴും സിബിഐയുടെ നിഗമനം. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജനുവരി 13ന് 13 വയസുള്ള മൂത്ത പെൺകുട്ടിയും മാർച്ച് നാലിന് ഒമ്പത് വയസുള്ള ഇളയ പെൺകുട്ടിയും വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ തൂങ്ങി മരിച് നിലയിൽ കണ്ടെത്തുകയായിരുന്നു

Updating….