Vlogger Thoppi Arrest : ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി; വ്ളോഗർ തൊപ്പി പോലീസ് കസ്റ്റഡിയിൽ
സ്വകാര്യ ബസ് തൊപ്പിയുടെ കാറിൽ ഉരസിയതിന് ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വ്ളോഗർ തോക്ക് ചൂണ്ടിയത്.

Vlogger Thoppi
കോഴിക്കോട് : പ്രമുഖ വ്ളോഗർ തൊപ്പിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തിലാണ് വടകര പോലീസ് തൊപ്പിയെന്ന മുഹമ്മദ് നിഹാലിനെ കസ്റ്റഡിയിൽ എടുത്തത്. ബസു ജീവനക്കാരുമായിട്ടുള്ള തർക്കത്തിനിടിയിലാണ് തൊപ്പി തോക്ക് ചൂണ്ടിയത്. ലൈസെൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ തോക്കുമായിട്ടാണ് വടകര ബസ് സ്റ്റാൻഡിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ പരാതി ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ വ്ളോഗർക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.
ഇന്ന് ഏപ്രിൽ 15-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5.30നാണ് വടകര സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ച് സംഭവം നടക്കുന്നത്. സ്വകാര്യ ബസ് തൊപ്പിയുടെ കാറിൽ തട്ടിയതിന് തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് തൊപ്പി തോക്കെടുത്തത്. സംഭവ സ്ഥലത്ത് നിന്നും കടന്നുകളയാൻ ശ്രമിച്ച വ്ളോഗറെ ബസ് ജീവനക്കാരും മറ്റുള്ളവരും ചേർന്ന് പിടിച്ചുവെക്കുകയായിരുന്നു.