Sanju Techy: പണി തീര്‍ന്നിട്ടില്ല; സഞ്ജു ടെക്കിക്കെതിരെ അടുത്തത് പൊലീസ് കേസ്‌

Case Against Vlogger Sanju Techy: ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍.

Sanju Techy: പണി തീര്‍ന്നിട്ടില്ല; സഞ്ജു ടെക്കിക്കെതിരെ അടുത്തത് പൊലീസ് കേസ്‌

സഞ്ജു ടെക്കി കാറിലുണ്ടാക്കിയ കുളം | Screengrab

Updated On: 

03 Jun 2024 10:05 AM

ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടാക്കി കുളിച്ച കേസിന് പിന്നാലെ വ്‌ളോഗര്‍ സഞ്ജു ടെക്കിക്കെതിരെ പൊലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുക. ആര്‍ടിഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി പൊലീസ് ആണ് കേസെടുക്കുക.

അതേസമയം, ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസിന്റെ റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷന്‍ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. സഞ്ജുവിനൊപ്പം കാറില്‍ യാത്ര ചെയ്ത കൂട്ടുകാര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകും.

കഴിഞ്ഞ ദിവസം കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു. ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ കളിയാക്കി സഞ്ജു ചെയ്ത വീഡിയോയും വിവാദമായിരുന്നു. 10 ലക്ഷം രൂപ ചെലവിട്ടാല്‍ പോലും ലഭിക്കാത്ത റീച്ച് ഒരു കേസ് മൂലം തനിക്ക് ലഭിച്ചുവെന്നാണ് സഞ്ജു വീഡിയോയില്‍ പറഞ്ഞത്. ആര്‍ടിഒയ്ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

സീറ്റ് നീക്കം ചെയ്ത് ടാര്‍പോളിന്‍ ഷീറ്റ് വാഹനത്തില്‍ വിരിച്ച്‌ അതില്‍ വെള്ളം നിറച്ചാണ് സഞ്ജുവും സുഹൃത്തുക്കളും വാഹനത്തില്‍ സ്വിമ്മിങ്ങ് പൂളുണ്ടാക്കിയത്. എന്നാല്‍ യാത്രക്കിടയില്‍ സമ്മര്‍ദ്ദം മൂലം ടാര്‍പോളിന്‍ പൊട്ടുകയും വാഹനത്തില്‍ നിന്ന് വെള്ളം ലീക്കായി ഒടുവില്‍ മുന്‍ സീറ്റിലെ എയര്‍ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ആലപ്പുഴ- തിരുവല്ല റോഡിലായിരുന്നു സംഭവം.

ഇതേ തുടര്‍ന്നാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നേരിട്ട് തന്നെ സഞ്ജു ടെക്കിയുടെയും വാഹനത്തിന്റെ ഉടമയുടെയും ലൈസന്‍സ് റദ്ദാക്കിയത്. വീഡിയോ തന്നെ തെളിവായി എടുത്തു കൊണ്ടാണ് നടപടി. ആറ് മാസത്തേക്കായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്.

 

Related Stories
Railway Updates : പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
House Wife Attacked: തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു
നാല് വയസുകാരിയെ കൊന്ന് ബാഗിലാക്കി പാലക്കാട് റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പ്രതികൾക്ക് 18 വർഷം ശിക്ഷ
Assault Student: സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍
Kollam Student Murder: കൊല്ലത്ത് ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്ന് സൂചന
Tiger Attack: ‘രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടൻ കടുവ ചാടിവന്നു; മനു തടുത്തു; വെടിവെച്ചത് സ്വയരക്ഷയ്ക്ക്’; ഡിഎഫ്ഒ
നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍