Vloger Junaid: വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു
Vloger Junaid Died: നിലവില്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിലവില്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുകയായിരുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. തലയുടെ പിന്‍ഭാഗത്താണ് ജുനൈദിന് പരിക്കേറ്റതെന്നാണ് വിവരം.

മരണപ്പെട്ട ജുനൈദ്
മലപ്പുറം: വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണിയില്‍ വെച്ചായിരുന്നു. ബൈക്ക് മറിയുകയായിരുന്നു എന്നാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിലവില്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിലവില്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുകയായിരുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. തലയുടെ പിന്‍ഭാഗത്താണ് ജുനൈദിന് പരിക്കേറ്റതെന്നാണ് വിവരം. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുന്നതിനിടെയായിരുന്നു അപകടം.
അതേസമയം, സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ജുനൈദ് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളെ പോലീസ് സംഘം ബെംഗളൂരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം രണ്ട് വര്‍ഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെയും വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലുമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി.



Also Read: Junaid Case: പീഡനം, നഗ്ന ചിത്ര ഭീക്ഷണി; സോഷ്യൽ മീഡിയ താരം ജുനൈദ് അറസ്റ്റിൽ
തന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. ബെംഗളൂരു എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പിന്നീട് പിടിയിലായത്. മലപ്പുറം പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ വി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.