Vizhinjam Port inauguration: ഇനി വിഴിഞ്ഞം ഒരു സത്യമായ സ്വപ്നം ; ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന്

Ceremonial trial run of Vizhinjam Port: പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചടങ്ങിലേക്ക് ക്ഷണമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പരിപാടിയിൽ പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നത് ക്രെഡിറ്റ് കൊടുക്കേണ്ടി വരുമോയെന്ന് ഭയന്നിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

Vizhinjam Port inauguration: ഇനി വിഴിഞ്ഞം ഒരു സത്യമായ സ്വപ്നം ; ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന്

2017-ൽ, ഓക്കി ചുഴലിക്കാറ്റ് ഈ പ്രദേശത്ത് നാശം വിതച്ചു, പൂർത്തിയായ ബ്രേക്ക്‌വാട്ടറിൻ്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ചൈനയിൽ നിന്നുള്ള ആദ്യത്തെ ജനറൽ ചരക്ക് കപ്പൽ 2023 ഒക്ടോബർ 12-ന് വിഴിഞ്ഞം തുറമുഖത്തെത്തി. ഷെൻ-ഹുവ 15 എന്ന കപ്പൽ ഓഗസ്റ്റിൽ ചൈനയിൽ നിന്ന് പുറപ്പെട്ട് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി .

Updated On: 

12 Jul 2024 07:22 AM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ ഉദ്ഘാടനം ഇന്ന്. കപ്പലിന്റെ ഔദ്യോ​ഗിക സ്വീകരണവും ഇന്നു തന്നെയാണ് നടക്കുക. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ സാൻ ഫ‍െർണാണ്ടോ കപ്പലിനെ സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിൽ കപ്പലിനെ സ്വീകരിക്കുക. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ചടങ്ങിലെ മുഖ്യാതിഥി.

തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകുന്ന ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ, അദാനി പോർട്‌സ്‌ സിഇഒ കരൺ അദാനി തുടങ്ങിയവർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചടങ്ങിലേക്ക് ക്ഷണമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പരിപാടിയിൽ പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നത് ക്രെഡിറ്റ് കൊടുക്കേണ്ടി വരുമോയെന്ന് ഭയന്നിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ALSO READ: കപ്പലെത്തി, വാട്ടര്‍ സല്യൂട്ടോടെ സ്വീകരിച്ച് വിഴിഞ്ഞം; ഇത് ചരിത്ര മുഹൂര്‍ത്തം

ഔദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകൾ ഇറക്കി കപ്പൽ വൈകീട്ടോടെ തീരം വിടും.
ഇന്നലെ രാവിലെയാണ് മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. ചരക്കുകപ്പലിന്റെ ബെർത്തിങ്‌ മധുരം വിതരണം ചെയ്‌താണ് ആഘോഷിച്ചത്. ശനിയാഴ്ച മുതൽ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക്‌ കണ്ടെയ്‌നർ കൊണ്ടുപോകാൻ ചെറുകപ്പലുകൾ (ഫീഡർ വെസലുകൾ) വന്നു തുടങ്ങുമെന്നാണ് വിവരം. ഇവ കൂടി എത്തുന്നതോടെ ട്രാൻസ്‌ഷിപ്പ്‌മെന്റുമാകും.

ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി

താൻ തുറമുഖ പദ്ധതിയെ ശക്തമായി പിന്തുണക്കുന്നുവെന്നും എന്നാൽ ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്നും
ശശി തരൂർ എംപി. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്നും ശശി തരൂർ പ്രതികരിച്ചു. തുറമുഖ നിർമാണം മൂലം ജീവിതവും ഉപജീവനവും ബാധിച്ചവർ ഉണ്ടെന്നും അവർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവരുടെ പുനരധിവാസത്തിൽ പുരോഗതി നിരാശാജനകമാണ്, യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിലവിലെ എൽഡിഎഫ് സർക്കാർ പാലിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് സർക്കാർ പരിഹരിക്കണം, തീരദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണം, എന്നും തരൂർ ആവശ്യപ്പെട്ടു.

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?