ഒടുവിൽ വിഴിഞ്ഞം തുറമുഖം സത്യമാകുന്നു; ആദ്യ മദര്‍ഷിപ്പ് ഈ മാസമെത്തും | vizhinjam-port-first-mothership-reach-on-july-12 Malayalam news - Malayalam Tv9

Vizhinjam Port: ഒടുവിൽ വിഴിഞ്ഞം തുറമുഖം സത്യമാകുന്നു; ആദ്യ മദര്‍ഷിപ്പ് ഈ മാസമെത്തും

Published: 

04 Jul 2024 16:44 PM

Vizhinjam port first mothership arrival: ലോകത്തെ ഏത് വലിയ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാം എന്നത് മറ്റൊരു പ്രധാന സവിശേഷത. രാജ്യാന്തര കപ്പൽപാതയ്ക്കു തൊട്ടടുത്താണ് വിഴിഞ്ഞമുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത.

Vizhinjam Port: ഒടുവിൽ വിഴിഞ്ഞം തുറമുഖം സത്യമാകുന്നു; ആദ്യ മദര്‍ഷിപ്പ് ഈ മാസമെത്തും

2017-ൽ, ഓക്കി ചുഴലിക്കാറ്റ് ഈ പ്രദേശത്ത് നാശം വിതച്ചു, പൂർത്തിയായ ബ്രേക്ക്‌വാട്ടറിൻ്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ചൈനയിൽ നിന്നുള്ള ആദ്യത്തെ ജനറൽ ചരക്ക് കപ്പൽ 2023 ഒക്ടോബർ 12-ന് വിഴിഞ്ഞം തുറമുഖത്തെത്തി. ഷെൻ-ഹുവ 15 എന്ന കപ്പൽ ഓഗസ്റ്റിൽ ചൈനയിൽ നിന്ന് പുറപ്പെട്ട് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തി .

Follow Us On

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഒടുവിൽ സത്യമാകുന്നു. ആദ്യ മദർഷിപ്പ് ഈ മാസം 12ന് തുറമുഖത്ത് എത്തുമെന്നാണ് വിവരം. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നുള്ള മദർഷിപ്പാണ് ആദ്യമായി വിഴിഞ്ഞത്ത് എത്തുന്നത്. മദർഷിപ്പിന് വൻ സ്വീകരണം ഒരുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. തുറമുഖം പ്രവർത്തന സജ്ജമായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങൾ നടത്താനുള്ള കസ്റ്റംസിന്റെ അനുമതി ഇതിനു നേരത്തെ ലഭിച്ചിരുന്നു.

ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി വിഴിഞ്ഞത്തിന് കഴിഞ്ഞ ഏപ്രിലിലാണ് കിട്ടിയത്. റോഡ്, റെയിൽ മാർഗങ്ങളിലൂടെയും ആഭ്യന്തര തുറമുഖങ്ങളിൽനിന്നും എത്തുന്ന ചരക്കുകൾ വലിയ ചരക്കുകപ്പലിലേക്ക് മാറ്റി വിദേശങ്ങളിലേക്കും തിരിച്ചും അയയ്ക്കുന്നവയാണു ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങൾ എന്നറിയപ്പെടുന്നത്.

ALSO READ : താങ്കൾ മഹാരാജാവല്ല, മുഖ്യമന്ത്രിയാണ്… നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവു

കേന്ദ്ര-സംസ്ഥാന സർക്കാരുകളും പങ്കാളികളായ ഈ പദ്ധതിയിൽ അദാനി ഗ്രൂപ്പും ചേർന്നിട്ടുണ്ട്. ഇത് പൊതു – സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ്. ലോകത്തെ ഏത് വലിയ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാം എന്നത് മറ്റൊരു പ്രധാന സവിശേഷത. രാജ്യാന്തര കപ്പൽപാതയ്ക്കു തൊട്ടടുത്താണ് വിഴിഞ്ഞമുള്ളത് എന്നതാണ് മറ്റൊരു പ്രത്യേകത.

കണ്ടെയ്നറുകളുടെ നീക്കത്തിനായി 32 ക്രെയിനുകൾ എപ്പോഴും തുറമുഖത്തുണ്ടാകും. ഇതിൽ 31 എണ്ണവും ഇപ്പോൾത്തന്നെ ഇവിടെയുണ്ട്. നിലവിൽ കൊളംബോ, സിംഗപ്പൂർ, യുഎഇയിലെ ജബൽ അലി തുറമുഖങ്ങളിലൂടെയാണ് രാജ്യത്തിൻരെ കപ്പൽ വഴിയുള്ള ചരക്കുനീക്കം നടക്കുന്നത്. വിഴിഞ്ഞം സത്യമായതോടെ ഇന്ത്യയുടെ കടൽവഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിൻറെ കവാടമായും ഇതുമാറുമെന്നാണ് പ്രതീക്ഷ. ഇവിടുത്തെ ചരക്കുനീക്കം കേരള സർക്കാരിനും ഏറെ നേട്ടമാകും. നികുതി ഇനത്തിൽ വൻ വരുമാനം ഇതുവഴി ലഭിക്കുമെന്നത് മറ്റൊരു പ്രത്യേകത.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുക്കുന്ന വൻ സ്വീകരണച്ചടങ്ങാണ് സർക്കാർ ഒരുക്കുന്നതെന്ന് തുറമുഖ എംഡി ദിവ്യ എസ്. അയ്യർ പറഞ്ഞു. സ്വാഗതസംഘ രൂപീകരണത്തിനായി തുറമുഖ മന്ത്രി വി.എൻ. വാസവൻ നാളെ യോഗം വിളിച്ചിട്ടുണ്ട്. ആയിരത്തിലധികം കണ്ടെയ്‌നറുകളുമായി യൂറോപ്പിൽനിന്നുള്ള കപ്പലാവും ആദ്യം തുറമുഖത്ത് എത്തുക എന്നും ദിവ്യ എസ്. അയ്യർ പറഞ്ഞു.

ഒലീവ് ഓയിൽ നിസ്സാരക്കാരനല്ല; അറിയാം ഗുണങ്ങൾ
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാൻ ഇവ കുടിക്കൂ
സെലിബ്രറ്റികൾ പിന്തുടരുന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരീക്ഷിച്ചാലോ?
വെറുതെ കളയാനുള്ളതല്ല പപ്പായക്കുരു
Exit mobile version