5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vismaya Case: ‘ശിക്ഷാവിധി റദ്ദാക്കണം’; വിസ്മയ കേസ് പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി

Vismaya Case: വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പത്തുവർഷം തടവു ശിക്ഷയാണ് കേസിൽ വിചാരണ കോടതി വിധിച്ചത്.

Vismaya Case: ‘ശിക്ഷാവിധി റദ്ദാക്കണം’; വിസ്മയ കേസ് പ്രതിയുടെ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി
വിസ്മയ, കിരൺ കുമാർ
nithya
Nithya Vinu | Published: 02 Apr 2025 14:21 PM

വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജിയിൽ നോട്ടീസ് നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിനാണ് ഇത് സംബന്ധിച്ച് നോട്ടീസ് നൽകിയത്. ജസ്റ്റിസുമാരായ രാജേഷ് ബിന്ദല്‍, എംഎം സുന്ദരേഷ് എന്നിവരുടെ ബെഞ്ചാണ് കിരൺ കുമാറിന്റെ പരിഗണിച്ചത്.

ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ലെന്നുമാണ് ഹർജിയിലൂടെ പ്രതി കിരൺ ഉന്നയിച്ചത്. വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

പത്തുവർഷം തടവു ശിക്ഷയാണ് കേസിൽ വിചാരണ കോടതി വിധിച്ചത്. കഴിഞ്ഞതവണ ഹർജി സുപ്രീംകോടതി പരിഗണിച്ചിരുന്നുവെങ്കിലും വിശദമായ വാദങ്ങളിലേക്ക് അന്ന് കടന്നിരുന്നില്ല. 2021 ജൂൺ 21നാ​ണ് ഭ‍ർതൃ​ഗൃഹത്തിൽ വിസ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.‌ ബിഎഎംഎസ് വിദ്യാർഥിനിയായിരുന്നു വിസ്മയ. കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി പത്ത് വർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചു.