Vishu 2025: കണി കാണും നേരമായി; ഓർമകളെ തൊട്ടുണത്തുന്ന മറ്റൊരു വിഷു കൂടി

Malayalis Celebrate Vishu Today: മലയാളികൾ ഇന്നാണ് വിഷു ആഘോഷിക്കുന്നത്. വിഷു കഴിഞ്ഞാൽ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന വിഷു കേരളത്തിൻ്റെ കാർഷികോത്സവമാണ്.

Vishu 2025: കണി കാണും നേരമായി; ഓർമകളെ തൊട്ടുണത്തുന്ന മറ്റൊരു വിഷു കൂടി

വിഷു

abdul-basith
Published: 

14 Apr 2025 06:27 AM

ഓർമകളെ തൊട്ടുണർത്തുന്ന മറ്റൊരു വിഷു കൂടി വന്നെത്തി. കേരളത്തിൻ്റെ കായികോത്സവമായ വിഷു മലയാള മാസം മേടം ഒന്നിനാണ് – അതായത് ഇന്ന്- ആഘോഷിക്കുന്നത്. ഓണം കഴിഞ്ഞാൽ മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിഷു. ഏവർക്കും ടിവി9 മലയാളത്തിൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

കണിക്കൊന്നകൾ പൂത്ത് നാട് മഞ്ഞയിൽ പൊതിയുമ്പോൾ വിഷു എത്തിയെന്നുറപ്പിക്കാം. ഈ കണിക്കൊന്നപ്പൂവിന് വിഷുക്കണിയിലും ഇടമുണ്ട്. വിഷുക്കണി, പുതുവസ്ത്രങ്ങൾ, കൈനീട്ടം, വിഷുസദ്യ എന്നിങ്ങനെയാണ് വിഷുവുമായുള്ള പ്രത്യേകതകൾ. രാവിലെ വിഷുക്കണി കാണുന്നു. പിന്നീട് മുതിർന്നവർ കുട്ടികൾക്ക് കൈനീട്ടം നൽകുന്നു. ശേഷം വീട്ടുകാർ ഒരുമിച്ചിരുന്ന് വിഷുസദ്യ കഴിക്കുന്നു. എല്ലാവരും ഈ ദിവസം പുതിയ വസ്ത്രങ്ങളും അണിയുന്നു.

വിഷുവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുണ്ട്. നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിവസമാണ് വിഷു ആഘോഷിക്കുന്നതെന്ന ഒരു ഐതിഹ്യമുണ്ട്. രാവണന് മേൽ രാമൻ നേടിയ വിജയം ആഘോഷിക്കാനുള്ളതെന്ന് മറ്റൊരു ഐതിഹ്യം. തൻ്റെ കൊട്ടാത്തിൽ വെയിൽ തട്ടിയത് ഇഷ്ടപ്പെടാതിരുന്ന രാവണൻ സൂര്യനെ ഉദിക്കാൻ അനുവദിച്ചില്ല. ഒടുവിൽ ശ്രീരാമൻ രാവണനെ വധിച്ചപ്പോഴാണ് സൂര്യന് ഉദിക്കാൻ കഴിഞ്ഞത്. ഇതാണ് വിഷു ആഘോഷമെന്ന മറ്റൊരു ഐതിഹ്യവും ഉണ്ട്. കണിക്കൊന്നയ്ക്ക് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവുമുണ്ട്.

Also Read: Vishu 2025: ‘കണികാണും നേരം കമലനേത്രന്റെ..’; മേടപ്പുലരിയെ വരവേൽക്കാം ഈ പാട്ടുകളിലൂടെ

കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുക. ഓടുരുളിയിൽ അരിയും നെല്ലും നിറയ്ക്കും. ഒപ്പം മുണ്ട്, സ്വർണം, കണിവെള്ളരി, വാൽക്കണ്ണാടി, കണിക്കൊന്ന, നാരങ്ങ, പഴുത്ത അടയ്ക്ക, വെറ്റില. കണ്മഷി, ചാന്ത്, സിന്ദൂരം, നാളികേര പാത്തി, ശ്രീകൃഷ്ണൻ്റെ വിഗ്രഹം, കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്ക് എന്നിവയും വിഷുക്കണിയിൽ ഉണ്ടാവും. രാത്രി കണിയൊരുക്കിയിട്ടാണ് പ്രായമായ സ്ത്രീ ഉറങ്ങുക. പുലർച്ചെ ഇവർ സ്വയം എഴുന്നേറ്റ് കണി കാണും. എന്നിട്ട് മറ്റുള്ളവരെ കണി കാണിക്കും. ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി, പിന്നിൽ നിന്ന് കണ്ണുപൊത്തിയാണ് കണി കാണിക്കുക. കുടുബാംഗങ്ങളെല്ലാവരും കണി കണ്ട് കഴിഞ്ഞാൽ പ്രകൃതിയെ കണി കാണിക്കണം. വീടിൻ്റെ കിഴക്കുവശത്ത് കണി കൊണ്ടുചെന്നാണ് കാണിക്കേണ്ടത്. ശേഷം വീട്ടുമൃഗങ്ങളെയും ഫലവൃക്ഷങ്ങളെയും കണി കാണിക്കുന്നു.

Related Stories
Operation Sindoor: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം; വിഴിഞ്ഞത്തും കൊച്ചിയിലും സുരക്ഷ കൂട്ടി
Nanthancode Massacre Verdict: ‘സാത്താന്‍ ആരാധന’യ്ക്കായി മാതാപിതാക്കളെയും സഹോദരിയെയും കൊന്നു’;കേരളം നടുങ്ങിയ നന്തൻകോട് കൂട്ടക്കൊല കേസിൽ ഇന്ന് വിധി
Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Kerala Lottery Result Today: ഇന്നത്തെ ഭാഗ്യവാൻ നിങ്ങളോ? ധനലക്ഷ്മി ലോട്ടറി ഫലം ഇതാ
Operation Sindoor: ‘അമ്മയുടെ സിന്ദൂരം മായിച്ചതിനുള്ള മറുപടി, ഇതാണ് ഇന്ത്യ’; പഹൽഗാം ഭീകരതയുടെ ദൃക്സാക്ഷി ആരതി രാമചന്ദ്രൻ
Mock Drill In Kerala: കേരളത്തിൽ ഇന്ന് മോക് ഡ്രിൽ, പൊതുജനങ്ങൾ എന്തൊക്കെ ചെയ്യണം? നി‍ർദ്ദേശങ്ങൾ ഇങ്ങനെ
ഈ ആളുകൾ ചിയ വിത്തുകൾ കഴിക്കരുത്! കാരണം
എന്താണ് ഇറിറ്റബിൾ ബവൽ സിൻഡ്രോം? (ഐബിഎസ്)
പോപെയുടെ ഇഷ്ടഭക്ഷണം, ചീരയുടെ ആരോഗ്യഗുണങ്ങൾ നിരവധി
മുഖക്കുരു മാറാൻ കഴിക്കാം ഡ്രാഗൺ ഫ്രൂട്ട്