Vishu KSRTC Service: വിഷുവിന് നാട്ടിലെത്താൻ ടിക്കറ്റ് കിട്ടിയില്ലേ? കെഎസ്ആർടിസിയുണ്ട്; അന്യ സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക സർവീസ്
Vishu Special KSRTC Services: വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ നാട്ടിലെത്താൻ വിഷമിക്കുന്നവർക്ക് പ്രഖ്യാപനം ഏറെ ആശ്വാസമായേക്കും. ഏപ്രിൽ മൂതൽ കെഎസ്ആർടിസ് സ്പെഷ്യൽ സർവീസ് ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 22 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടാവുക.

തിരുവനന്തപുരം: വരാനിരിക്കുന്ന വിഷു ഈസ്റ്റർ അവധിയോടനുബന്ധച്ച് സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ നാട്ടിലെത്താൻ വിഷമിക്കുന്നവർക്ക് പ്രഖ്യാപനം ഏറെ ആശ്വാസമായേക്കും. കൂടാതെ ഈ അവധികാലത്ത് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വലിയ വലിയ വർധനവാണ് പ്രതീക്ഷിക്കുന്നത്. ഇതൂടെ കണക്കിലെടുത്താണ് സർവീസ്. ഏപ്രിൽ മൂതൽ കെഎസ്ആർടിസ് സ്പെഷ്യൽ സർവീസ് ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 22 വരെയാണ് പ്രത്യേക സർവീസുകൾ ഉണ്ടാവുക.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നത്. ഈ സ്ഥലങ്ങളിൽ നിന്ന് നിലവിലുള്ള സർവീസുകൾക്കെ പുറമെയാണ് അധിക സർവീസ് പ്രഖ്യാപിച്ചത്. കെഎസ്ആർടിസിയുടെ ബുക്കിങ് സൈറ്റ് ആയ ‘www.onlineksrtcswift.com’ വഴിയും ‘ente ksrtc neo oprs’ എന്ന മൊബൈൽ ആപ്പ് വഴിയും മൂൻകൂർ ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്.
ഒമ്പത് മുതൽ 21 വരെ ബാംഗ്ലൂർ, ചെന്നൈ പ്രത്യേക സർവീസുകൾ ഇപ്രകാരം
ബാംഗ്ലൂർ – കോഴിക്കോട് (സൂപ്പർഫാസ്റ്റ്, കുട്ട മാനന്തവാടി വഴി)
ബാംഗ്ലൂർ – കോഴിക്കോട് (സൂപ്പർഫാസ്റ്റ്, കുട്ട മാനന്തവാടി വഴി)
ബാംഗ്ലൂർ – കോഴിക്കോട് (സൂപ്പർഫാസ്റ്റ്, കുട്ട മാനന്തവാടി വഴി)
ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx. സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബാംഗ്ലൂർ – എറണാകുളം (S/Dlx. സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബാംഗ്ലൂർ – എറണാകുളം (S/Dlx. സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബാംഗ്ലൂർ – കോട്ടയം (S/Dlx. സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബാംഗ്ലൂർ – കണ്ണൂർ (S/Dlx. ഇരിട്ടി, മട്ടന്നൂർ വഴി)
ബാംഗ്ലൂർ – കണ്ണൂർ (S/Dlx. ഇരിട്ടി, മട്ടന്നൂർ വഴി)
ബാംഗ്ലൂർ – തിരുവനന്തപുരം (S/Exp. നാഗർകോവിൽ വഴി)
ചെന്നൈ – എറണാകുളം (S/Dlx. സേലം, കോയമ്പത്തൂർ വഴി )
ബാംഗ്ലൂർ – അടൂർ (S/Exp. സേലം,കോയമ്പത്തൂർ)
ബാംഗ്ലൂർ – കൊട്ടാരക്കര (S/Exp. സേലം,കോയമ്പത്തൂർ)
ബാംഗ്ലൂർ – പുനലൂർ (S/Exp. സേലം, കോയമ്പത്തൂർ)
ബാംഗ്ലൂർ – കൊല്ലം (സേലം,കോയമ്പത്തൂർ)
ബാംഗ്ലൂർ – ചേർത്തല ( സേലം, കോയമ്പത്തൂർ)
ബാംഗ്ലൂർ – ഹരിപ്പാട് (സേലം, കോയമ്പത്തൂർ)