5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

viral news: സ്കൂളിൽ കയറി കോഴിമുട്ട കട്ടത് ഞാനാണ്… ഡയറിക്കുറിപ്പെഴുതിവെച്ച് മോഷണം നടത്തി ഒരു വെറൈറ്റി കള്ളൻ

Variety Thief who Committed Theft Egg: സ്കൂളിൽ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും എടുത്ത ശേഷമാകാം കള്ളൻ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചത് എന്നാണ് ഊഹം. കണ്ണൂരെ ചെറുകുന്ന പള്ളക്കരയിലെ എ ഡി എൽ പി സ്കൂളിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.

viral news: സ്കൂളിൽ കയറി കോഴിമുട്ട കട്ടത് ഞാനാണ്… ഡയറിക്കുറിപ്പെഴുതിവെച്ച് മോഷണം നടത്തി ഒരു വെറൈറ്റി കള്ളൻ
aswathy-balachandran
Aswathy Balachandran | Updated On: 20 Jul 2024 15:45 PM

കണ്ണൂർ: കോഴിയെ കട്ട കള്ളനെപ്പറ്റി നാം കേട്ടിട്ടുണ്ട്.. സ്കൂളിൽ കയറി കോഴിമുട്ട കട്ട കള്ളനാണ് ഇന്നത്തെ താരം. അങ്കണവാടിയിൽ കയറി അരിയെടുത്ത് കഞ്ഞിവെച്ചു കുടിച്ച വാർത്തകൾ പണ്ടു കേട്ടു മറന്ന മലയാളിക്ക് കൗതുകം തോന്നിക്കുന്ന മറ്റൊരു കോഴിക്കള്ള​ന്റെ കഥ കൂടി എത്തിയിരിക്കുന്നു. കളവിനേക്കാൾ മോഷണക്കുറിപ്പാണ് രസകരം.
‘ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ ഇതിനടിയിൽ ശരി ചിഹ്നവും ഉണ്ടായിരുന്നു. കവർച്ചയ്ക്ക് പിന്നാലെ ഡയറിയിൽ കുറിപ്പെഴുതി വച്ച് കുറ്റ സമ്മതവും നടത്തിയിട്ടാണ് കള്ളൻ ജോസ് മുങ്ങിയത്.

സ്കൂളിൽ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും എടുത്ത ശേഷമാകാം കള്ളൻ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചത് എന്നാണ് ഊഹം. കണ്ണൂരെ ചെറുകുന്ന പള്ളക്കരയിലെ എ ഡി എൽ പി സ്കൂളിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.

ALSO READ – കർക്കിടകത്തിലെ ദേഹരക്ഷ എങ്ങനെ എന്നറിയണോ

കുട്ടികൾക്ക് പാചകം ചെയ്തു നൽകാനായി കൊണ്ടുവന്ന 60 മുട്ടയിൽ നിന്നും 40 മുട്ടയും കള്ളൻ കട്ടു. കൂടാതെ ഡയറിയിൽ സൂക്ഷിച്ച 1800 രൂപ, വിദ്യാർഥികളുടെ 2 സമ്പാദ്യക്കുടുക്ക എന്നിവയാണ് മറ്റ് മോഷണ മുതലുകൾ. സാധനങ്ങൾ തിരയാനാകണം മുറികൾ അലങ്കോലമാക്കിയ നിലയിലാണ്.

വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കയറിയത് എന്നാണ് പ്രാഥമിക നി​ഗമനം. മഴ അവധിക്കഴിഞ്ഞ് 18 നാണ് സ്കൂൾ തുറന്നത്. അപ്പോഴാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിലെ പ്രധാനാധ്യാപിക പി.ജെ രേഖ ജെയ്സി ഉടൻ തന്നെ പരാതി നൽകി. തുടർന്ന് കണ്ണപുരം പോലീസ് കേസെടുത്തു.