5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Metro : ‘നെനച്ച വണ്ടീക്കേറിയാ നെനച്ചെടത്തേക്ക് പോക മുടിയാത്’; ഉണ്ണിക്കണ്ണനെ പരസ്യത്തിലെടുത്ത് കൊച്ചി മെട്രോ: വിഡിയോ വൈറൽ

Vijay Fan Unnikkannan Kochi Metro : കൊച്ചി മെട്രോയുടെ പുതിയ പരസ്യം വൈറൽ. വിജയ് ആരാധകൻ ഉണ്ണിക്കണ്ണൻ്റെ ഡയലോഗാണ് കൊച്ചി മെട്രോ പരസ്യത്തിൽ ഉപയോഗിച്ചത്. ഈ പരസ്യം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Kochi Metro : ‘നെനച്ച വണ്ടീക്കേറിയാ നെനച്ചെടത്തേക്ക് പോക മുടിയാത്’; ഉണ്ണിക്കണ്ണനെ പരസ്യത്തിലെടുത്ത് കൊച്ചി മെട്രോ: വിഡിയോ വൈറൽ
കൊച്ചി മെട്രോ (Image Courtesy- Kochi Metro Facebook)
abdul-basith
Abdul Basith | Published: 03 Oct 2024 20:40 PM

വിജയ് ആരാധകൻ ഉണ്ണിക്കണ്ണൻ്റെ ഡയലോഗ് പരസ്യത്തിലാക്കി കൊച്ചി മെട്രോ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞ ഡയലോഗ് അനുകരിച്ച് ഉണ്ണിക്കണ്ണൻ പറഞ്ഞ ഡയലോഗുകൾ വൈറലായിരുന്നു. ഈ ഡയലോഗുകളാണ് പരസ്യത്തിനായി കൊച്ചി മെട്രോ ഉപയോഗിച്ചത്. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘നെനച്ച വണ്ടീക്കേറീട്ട്. അല്ല, അതല്ല… നമ്മ റെയിൽവേ സ്റ്റേഷനിൽ നിക്കുമ്പോ നെനച്ച വണ്ടീക്കേറിയാ നമ്മ നെനച്ച എടത്തേക്ക് പോകും, പോക മുടിയാത്. ആനാ അത്ക്കൊരു ട്രെയിൻ വരും, അത്ക്കൊരു നേരമിറുക്ക്. അന്ന്… അപ്പതാ അന്ത എടത്ത്ക്ക് നമ്മ പോക മുടിയും’ എന്നതാണ് ഉണ്ണിക്കണ്ണൻ്റെ ഡയലോഗ്. ഇതാണ് കൊച്ചി മെട്രോ പരസ്യത്തിനായി ഉപയോഗിച്ചത്.

നടൻ വിജയുടെ ആരാധനനെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെട്ടയാളാണ് പാലക്കാട്ടുകാരനായ ഉണ്ണിക്കണ്ണൻ. വിജയെ കാണാൻ പലതവണ ശ്രമിച്ച ഉണ്ണിക്കണ്ണൻ താരത്തിൻ്റെ ചിത്രങ്ങൾ കഴുത്തിൽ തൂക്കിയിട്ടാണ് സഞ്ചരിക്കാറുള്ളത്.

Also Read : Thalapati 69: ദളപതി 69-ൽ വിജയ്‌ക്കൊപ്പം തിളങ്ങാൻ മലയാളി നടിയും; ചിത്രത്തിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ചു

വിജയുടെ സിനിമ കരിയറിലെ അവസാന ചിത്രമെന്ന് കരുതുന്ന ‘ദളപതി 69’ൽ മലയാളി യുവനടിയും ഭാഗമാവും. ‘ദളപതി 69’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമിതാ ബൈജുവും ഒരു വേഷത്തിൽ അഭിനയിക്കും. സംവിധായകൻ എച്ച് വിനോദ് അണിച്ചിച്ചൊരുക്കുന്ന ചിത്രത്തിൽ ബോബി ഡിയോളും പൂജ ഹെഡ്ഗെയും അടക്കമുള്ള താരങ്ങൾ അഭിനയിക്കുന്നുണ്ട്.

കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. 2025 ഒക്ടോബറിൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

‘ദ ഗോട്ട്’ ആണ് വിജയ് നായകനായി തീയറ്ററുകളിൽ എത്തിയ അവസാന ചിത്രം. ബോക്സ് ഓഫീസിൽ 456 കോടി രൂപയാണ് നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസായിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. വിജയ് ട്രിപ്പിൾ റോളിലെത്തിയ ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹന്‍, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് തുടങ്ങി വന്‍താരനിരയാണ് അണിനിരന്നത്. തൃഷ, ശിവകാര്‍ത്തികേയന്‍ എന്നിവർ കാമിയോ റോളുകളിലും എത്തി.