Viral Video: ‘ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമവേളകള്‍’ ആനന്ദകരമാക്കാം! സോഷ്യൽ മീഡിയ ‘ഇളക്കിമറിച്ച’ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ റീൽ
Kerala Fire and Rescue Department Viral Reel: 'ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമവേളകള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് ഫയര്‍ഫോഴ്‌സ് ട്രെയിനിങ് സെന്ററില്‍ ട്രെയിനിങ്ങിനായെത്തിയ ഉദ്യോഗസ്ഥരാണ് വീഡിയോയിലെ താരങ്ങൾ.

‘ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമവേളകള്‍ ആനന്ദകരമാക്കുന്ന ഒരു സംഘം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ റീലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ‘ഇളക്കിമറിച്ചിരിക്കുന്നത്. ഔദ്യോഗിക വാഹനത്തിലിരുന്ന് കല്യാണരാമൻ എന്ന ചിത്രത്തിലെ ‘തിങ്കളേ പൂത്തിങ്കളേ’ എന്ന പാട്ടിനൊപ്പമാണ് റീൽ ചെയ്തിരിക്കുന്നത്. ‘ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമവേളകള്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട് ഫയര്‍ഫോഴ്‌സ് ട്രെയിനിങ് സെന്ററില്‍ ട്രെയിനിങ്ങിനായെത്തിയ ഉദ്യോഗസ്ഥരാണ് വീഡിയോയിലെ താരങ്ങൾ.
ട്രെയിനിങ്ങിനിന്റെ ഭാഗമായി ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയിലാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ സ്‌റ്റേഷനിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസറായ വിജില്‍ കെ.കെ. മാതൃഭൂമി ഓൺലൈനോട് പറഞ്ഞത്. ഇതോടെ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ ഹൃദയം കവർന്ന് വീഡിയോ തരംഗം സൃഷ്ടിക്കുകയാണ്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ എനർജറ്റിക് പ്രകടനം ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.
View this post on Instagram
ചുരുങ്ങിയ സമയത്തിനുള്ളിൽ വീഡിയോ വൈറലായി. ഇതിനകം 51 ലക്ഷം പേരാണ് വീഡിയോ കണ്ടത്. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ കമന്റുമായി എത്തി. ‘കിടിലൻ’ എന്നാണ് നടൻ ആന്റണി പെപ്പെ കമന്റ് ചെയ്തത്. അഭിനേതാക്കളായ മാളവിക മേനോൻ, നൈല ഉഷ എന്നിവരും അഭിനന്ദനം അറിയിച്ചു. ഇതിനു പുറമെ കാക്കിക്കുള്ളിലെ കലാകാരന്മാർ എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ കണ്ട് ബോധ്യപ്പെട്ടു ,കലക്കി എല്ലാരും പൊളി എന്നിങ്ങനെ തുടരുന്നു കമന്റുകൾ.