Venjaramoodu Murders: കുഞ്ഞ് അഫ്സാന്‍റെ കബറിടത്തില്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ; വൈകാരിക നിമിഷങ്ങൾ

Venjaramoodu Murders: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. പ്രതി അഫാനെയും ഷെമിന അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് നടന്ന സംഭവങ്ങളുടെ പൂര്‍ണ്ണ വിവരം ഷെമീനയെ ഇതുവരെ അറിയിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു റഹീമിന്റെ സന്ദര്‍ശനം.

Venjaramoodu Murders: കുഞ്ഞ് അഫ്സാന്‍റെ കബറിടത്തില്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ; വൈകാരിക നിമിഷങ്ങൾ

Venjaramoodu Mass Murder (1)

sarika-kp
Published: 

28 Feb 2025 14:18 PM

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം നാട്ടിലെത്തി. ഇന്ന് രാവിലെയാണ് വിദേശത്ത് നിന്ന് റഹീം ബന്ധു വീട്ടിലെത്തിയത്. വീട്ടിൽ സഹോദരി അടക്കമുള്ളവർ ഉണ്ടായിരുന്നു. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. തുടർന്ന് കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്സാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയവരെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി.

കബറിടത്തിൽ വൈകാരികമായ രംഗങ്ങളാണ് നടന്നത്. അഫ്സാന്‍റെ കബറിടത്തില്‍ മുട്ടുകുത്തിക്കരയുന്ന റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനാകാതെ കുഴങ്ങി. കബറിടത്തില്‍ തളര്‍ന്നുവീഴാന്‍ ശ്രമിച്ചപ്പോൾ ബന്ധുക്കൾ ചേർത്തുപിടിച്ചു. ഇവിടെ നിന്ന് നേരെ ​ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. റഹീമിനെ ഷെമീന തിരിച്ചറിഞ്ഞതായി ബന്ധുക്കൾ പറയുന്നു. കൈയിൽ പിടിച്ചെന്നും ഇവർ പറഞ്ഞു. ഇളയ മകനെ അന്വേഷിച്ച ഷമീനയോട് മറുപടി പറയാനാകാതെ റഹീ കുഴങ്ങി. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. പ്രതി അഫാനെയും ഷെമിന അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് നടന്ന സംഭവങ്ങളുടെ പൂര്‍ണ്ണ വിവരം ഷെമീനയെ ഇതുവരെ അറിയിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു റഹീമിന്റെ സന്ദര്‍ശനം.

Also Read:വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാന്റെ ഉമ്മയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടു, മൊഴി ഇന്ന് രേഖപ്പെടുത്തും

വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റഹീം തിരിച്ചത്. തുടർന്ന് ഇന്ന് രാവിലെ 7.45 ന് വിമാനത്താവളത്തിലെത്തുകയായിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു.

Related Stories
Eid Al Fitr 2025: മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Kerala Lottery Result Today: 70 ലക്ഷം രൂപ പോക്കറ്റിൽ, ഇന്നത്തെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Empuraan Movie Controversy : ‘സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്’; എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി
Nimisha Priya: ‘നിമിഷപ്രിയയുടെ വധശിക്ഷ ഈദിന് ശേഷം നടപ്പാക്കിയേക്കാം, കേന്ദ്രത്തിന് മാത്രമേ സഹായിക്കാനാകൂ’; ആക്ഷൻ കൗൺസിൽ
Kerala Summer Bumper Lottery: ആര് നേടും ആ പത്ത് കോടി! സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം ടിക്കറ്റുകൾ
Kerala Weather Update: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം