Venjaramoodu Murders: കുഞ്ഞ് അഫ്സാന്‍റെ കബറിടത്തില്‍ മുട്ടുകുത്തി പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവർ; വൈകാരിക നിമിഷങ്ങൾ
Venjaramoodu Murders: കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. പ്രതി അഫാനെയും ഷെമിന അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് നടന്ന സംഭവങ്ങളുടെ പൂര്‍ണ്ണ വിവരം ഷെമീനയെ ഇതുവരെ അറിയിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു റഹീമിന്റെ സന്ദര്‍ശനം.

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുള്‍ റഹീം നാട്ടിലെത്തി. ഇന്ന് രാവിലെയാണ് വിദേശത്ത് നിന്ന് റഹീം ബന്ധു വീട്ടിലെത്തിയത്. വീട്ടിൽ സഹോദരി അടക്കമുള്ളവർ ഉണ്ടായിരുന്നു. വൈകാരികമായ രംഗങ്ങളാണ് വീട്ടിലുണ്ടായത്. തുടർന്ന് കൊല്ലപ്പെട്ട രണ്ടാമത്തെ മകൻ അഫ്സാൻ, ഉമ്മ ആസിയാബി, സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയവരെ അടക്കിയ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി.
കബറിടത്തിൽ വൈകാരികമായ രംഗങ്ങളാണ് നടന്നത്. അഫ്സാന്‍റെ കബറിടത്തില്‍ മുട്ടുകുത്തിക്കരയുന്ന റഹീമിനെ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാനാകാതെ കുഴങ്ങി. കബറിടത്തില്‍ തളര്‍ന്നുവീഴാന്‍ ശ്രമിച്ചപ്പോൾ ബന്ധുക്കൾ ചേർത്തുപിടിച്ചു. ഇവിടെ നിന്ന് നേരെ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. റഹീമിനെ ഷെമീന തിരിച്ചറിഞ്ഞതായി ബന്ധുക്കൾ പറയുന്നു. കൈയിൽ പിടിച്ചെന്നും ഇവർ പറഞ്ഞു. ഇളയ മകനെ അന്വേഷിച്ച ഷമീനയോട് മറുപടി പറയാനാകാതെ റഹീ കുഴങ്ങി. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞത്. പ്രതി അഫാനെയും ഷെമിന അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട് നടന്ന സംഭവങ്ങളുടെ പൂര്‍ണ്ണ വിവരം ഷെമീനയെ ഇതുവരെ അറിയിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു റഹീമിന്റെ സന്ദര്‍ശനം.
Also Read:വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാന്റെ ഉമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു, മൊഴി ഇന്ന് രേഖപ്പെടുത്തും
വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റഹീം തിരിച്ചത്. തുടർന്ന് ഇന്ന് രാവിലെ 7.45 ന് വിമാനത്താവളത്തിലെത്തുകയായിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് റഹീം നാട്ടിലെത്തിയത്. രണ്ടര വർഷമായി ഇഖാമ കാലാവധി തീർന്നെങ്കിലും യാത്രാവിലക്ക് നേരിടുകയായിരുന്നു.