Venjaramoodu Mass Murder: വെഞ്ഞാറമൂട് കൂട്ടകൊല: അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇളയ മകന്റെ മരണമറിയാതെ ആശുപത്രിക്കിടക്കയില്‍ ആ അമ്മ

Venjaramoodu Massacre Updates: അഫാന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് ‍ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇന്നു കൂടി ആശുപത്രിയിൽ തുടരും. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നാണ് പോലാസ് പറയുന്നത്.

Venjaramoodu Mass Murder: വെഞ്ഞാറമൂട് കൂട്ടകൊല: അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇളയ മകന്റെ മരണമറിയാതെ ആശുപത്രിക്കിടക്കയില്‍ ആ അമ്മ

Venjaramoodu Mass Murder

sarika-kp
Published: 

26 Feb 2025 07:27 AM

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിലുണ്ടായ കൂട്ടകൊലപാതകത്തിൽ ആകെ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഒരു നാട് മുഴുവൻ. ഒരോ നിമിഷവും ക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിന്റെ ഭാ​ഗമായി ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ആത്മഹത്യക്ക് ശ്രമിച്ച് അഫാന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നാണ് ‍ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇന്നു കൂടി ആശുപത്രിയിൽ തുടരും. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂവെന്നാണ് പോലാസ് പറയുന്നത്.

അതേസമയം അഫാൻ ആക്രമിച്ച് ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന ഷമിയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോലീസിന്റെ ശ്രമം. കഴിഞ്ഞ ദിവസം ഷമിക്ക് ബോധം വന്നിരുന്നു. ഈ സമയം ആദ്യം തിരക്കിയത് ഇളയ മകന്‍ അഫ്‌സാനെയാണ്. മകനെ മകനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു ആവശ്യം. ​ഗുരുതര പരിക്കേറ്റ ഷമിയുടെ തലയിൽ 13 സ്റ്റിച്ചുണ്ട്. രണ്ട് കണ്ണുകളുടെയും താഴ്ഭാ​ഗത്തുള്ള എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ട്.

Also Read:നാടിനെ നടുക്കിയ കൊടുംക്രൂരതയിൽ പൊലിഞ്ഞ അഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

എന്നാൽ എന്താണ് ക്രൂരകൊലപാതകത്തിനു പിന്നിലുള്ള കാരണമെന്നതിനെ കുറിച്ച് ഇപ്പോഴും ദുരൂഹത മാറിയിട്ടില്ല. ഗൾഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം ചോദിച്ചിരുന്നുവെന്നും എന്നാൽ അത് തരാത്തതിന്റെ പ്രതികാരത്തിന് കൊലപാതകം നടത്തിയതെന്നുമാണ് അഫാൻ ആദ്യം നൽകിയ മൊഴി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അഫാന് ഒരുപാട് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. ആഡംബരജീവിതം നയിക്കുന്ന ഒരാളാണ് അഫാൻ എന്നാണ് വിവരം.വീട്ടുകാർ പണത്തിന് ബുദ്ധിമുട്ടുമ്പോഴും ഫോണും പുതിയ ബൈക്കും അഫാൻ വാങ്ങി.

Related Stories
Eid Al Fitr 2025: മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ
Kerala Lottery Result Today: 70 ലക്ഷം രൂപ പോക്കറ്റിൽ, ഇന്നത്തെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
Empuraan Movie Controversy : ‘സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്’; എമ്പുരാന് പിന്തുണയുമായി മുഖ്യമന്ത്രി
Nimisha Priya: ‘നിമിഷപ്രിയയുടെ വധശിക്ഷ ഈദിന് ശേഷം നടപ്പാക്കിയേക്കാം, കേന്ദ്രത്തിന് മാത്രമേ സഹായിക്കാനാകൂ’; ആക്ഷൻ കൗൺസിൽ
Kerala Summer Bumper Lottery: ആര് നേടും ആ പത്ത് കോടി! സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം; ഇതുവരെ വിറ്റത് 35ലക്ഷത്തില്‍പ്പരം ടിക്കറ്റുകൾ
Kerala Weather Update: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം
സവാളയ്ക്ക് ഗുണങ്ങള്‍ നിരവധി
ദഹനത്തിന് ഇഞ്ചിവെള്ളം കുടിക്കാം