Venjaramoodu Massacre: അഫാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ഷെമിയോടു കൂട്ടക്കൊലയെ പറ്റി പറയാനൊരുങ്ങി ബന്ധുക്കള്‍

Accused Afan to be Taken into Police Custody Today: നിലവിൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് അഫാൻ. ചൊവ്വാഴ്ചയാണ് പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. തുടർന്ന് കഴിഞ്ഞ ദിവസം പ്രതിക്കായി അന്വേഷണസംഘം നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു.

Venjaramoodu Massacre: അഫാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ഷെമിയോടു കൂട്ടക്കൊലയെ പറ്റി പറയാനൊരുങ്ങി ബന്ധുക്കള്‍

Venjaramoodu Mass Murder

Updated On: 

06 Mar 2025 07:40 AM

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നിലവിൽ സെൻട്രൽ ജയിലിൽ കഴിയുകയാണ് അഫാൻ. ചൊവ്വാഴ്ചയാണ് പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. തുടർന്ന് കഴിഞ്ഞ ദിവസം പ്രതിക്കായി അന്വേഷണസംഘം നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. ജയിലില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ എത്തിച്ചശേഷമാകും പാങ്ങോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങുക.

ഇതിനു പിന്നാലെ വിശ​ദമായ തെളിവെടുപ്പിനായി വെള്ളിയാഴ്ച പ്രതിയെ സംഭവസ്ഥലത്ത് എത്തിക്കുമെന്നാണ് സൂചന. പാങ്ങോട്ട് കുടുംബവീട്ടില്‍ പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിലാണ് സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തുന്നത്.

ഈ കേസിൽ പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തിരുന്നു. ബാക്കി രജിസ്റ്റർ ചെയ്തിട്ടുള്ള നാല് കേസുകളില്‍ വെവേറെ ദിവസങ്ങളിലാകും തെളിവെടുപ്പു നടത്തുക. തെളിവെടുപ്പിനായി എത്തിക്കുമ്പോൾ എടുക്കുന്ന കനത്ത സുരക്ഷയുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്ന് പോലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.

Also Read:മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിലുള്‍പ്പെടെ പരിക്കുള്ളതായി റിപ്പോര്‍ട്ട്

അതേസമയം അഫാന്റെ ആക്രമണത്തെത്തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന മാതാവ് ഷെമിയോടു കൂട്ടക്കൊലയെപ്പറ്റി പറയാനൊരുങ്ങി ബന്ധുക്കൾ. അക്രമണത്തിൽ ​തലയിൽ 40 സ്റ്റിച്ചുകളുമായി ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ് ഷെമി. കഴിഞ്ഞ ദിവസം ഷെമിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകവിവരങ്ങള്‍ പറയാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

ഭര്‍ത്താവായ റഹീമാകും കൊലപാതക വിവരങ്ങൾ പറയുക. വിദേശത്ത് നിന്നെത്തിയ റഹീമിനെക്കൊണ്ട് ഷെമിയോടു വിവരങ്ങള്‍ പറയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഷെമിയുടെ പ്രതികരണം എന്താണ് എന്നറിയാന്‍, ബുധനാഴ്ച എത്തിയ ഡോക്ടറോട് മക്കളെ ചോദിച്ചപ്പോള്‍ അവര്‍ക്കും ഇതുപോലെ തലയ്ക്കു പരിക്കുപറ്റി ആശുപത്രിയില്‍ ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഷെമിയുടെ മൊഴി ഇതുവരെ അന്വേഷണസംഘം എടുത്തിട്ടില്ല. ഇനി വിവരങ്ങൾ അറിയിച്ചിട്ടാകും പോലീസ് മൊഴിയെടുക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് ഷെമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കട്ടിലില്‍നിന്നു വീണ് തലയ്ക്കു പരിക്കേറ്റതെന്നായിരുന്നു പറഞ്ഞിരുന്നത്.

സ്വർണം വാങ്ങിക്കാൻ പറ്റിയ ദിവസം ഏതാണ്?
ക്ഷേത്ര പ്രദക്ഷിണം എപ്പോഴൊക്കെയാണ് ഉത്തമം?
വേനൽക്കാലത്ത് കാൽ പൊട്ടുന്നത് എങ്ങനെ ഒഴിവാക്കാം
ശരീരത്തിൽ നിന്ന് ഇരുമ്പ് കുറയുന്നതിൻ്റെ ലക്ഷണങ്ങൾ