5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Venjaramoodu Mass Murder: അഫാനെ കാണണമെന്ന് അമ്മ ഷെമി; കൊലപാതക പരമ്പര മാതാവിനെ അറിയിച്ചു

Venjaramoodu Mass Murder Case: ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രതി പുറത്തുവിടുന്നത്. അനുജനെ തലക്കടിച്ച് കൊലപ്പെടുത്തിയതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് അഫാൻ പറയുന്നത്. ഉമ്മ ഷെമിയോടും പ്രതിക്ക് കടുത്ത പകയുണ്ടായിരുന്നതായി പോലീസ് പറയുന്നു.

Venjaramoodu Mass Murder: അഫാനെ കാണണമെന്ന് അമ്മ ഷെമി; കൊലപാതക പരമ്പര മാതാവിനെ അറിയിച്ചു
പ്രതി അഫാൻ Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 10 Mar 2025 22:31 PM

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതിയായ അഫാനെ കാണണമെന്ന് മാതാവ് ഷെമി. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് അഫാൻ്റെ മാതാവ്. നിലവിൽ ഷെമിയുടെ ആരോ​ഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അഫാൻ നടത്തിയ കൊലപാതകത്തെക്കുറിച്ച് ഷെമിയെ ബന്ധുക്കൾ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മകൻ അഫ്സാൻ്റെ വിവരമറിഞ്ഞതിനെ തുടർന്ന് ഷെമിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

അതേസമയം കേസിലെ പ്രതിയായ അഫാനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രതി പുറത്തുവിടുന്നത്. അനുജനെ തലക്കടിച്ച് കൊലപ്പെടുത്തിയതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് അഫാൻ പറയുന്നത്. ഉമ്മ ഷെമിയോടും പ്രതിക്ക് കടുത്ത പകയുണ്ടായിരുന്നതായി പോലീസ് പറയുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ കൊലപാതകം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് അഫാൻ നൽകുന്ന മൊഴി.

ഫെബ്രുവരി 24ന് വൈകിട്ടോടെയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക വിവരം പുറംലോകമറിയുന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്തായ ഫർസാന എന്നിവരെയാണ് അഫാൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലാണ് വിവിധ സ്ഥലങ്ങളിലായി അഞ്ച് കൊലപാതകങ്ങൾ അരങ്ങേറിയത്.

ഷെമിയെയാണ് ആദ്യം അഫാൻ ആക്രമിച്ചത്. മരിച്ചെന്നാണ് കരുതിയിരുന്നത്. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാൻ നടത്തിയത്. കുറ്റകൃത്യത്തിന് ശേഷം വൈകിട്ട് ആറരയോടെ അഫാൻ വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കുടുംബത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മാതാവ് ഷെമിയാണെന്നാണ് പ്രതി പറയുന്നത്.