5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Venjaramoodu Murder Case: റഹിം അഫാന് 60,000 രൂപ അയച്ചിരുന്നു; കുടുംബത്തിന്റെ ബാധ്യതകള്‍ പിതാവ് അറിഞ്ഞിരുന്നില്ല

Venjaramoodu Murder Case Updates: കഴിഞ്ഞ ദിവസമാണ് വിദേശത്തായിരുന്ന റഹിം നാട്ടിലേക്ക് എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകം നടത്തുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന അഫാന്റെ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ കാര്യമാണ് റഹിം പോലീസിനോട് പറഞ്ഞത്.

Venjaramoodu Murder Case: റഹിം അഫാന് 60,000 രൂപ അയച്ചിരുന്നു; കുടുംബത്തിന്റെ ബാധ്യതകള്‍ പിതാവ് അറിഞ്ഞിരുന്നില്ല
റഹിം, അഫാന്‍Image Credit source: Social Media
shiji-mk
Shiji M K | Updated On: 02 Mar 2025 11:45 AM

തിരുവനന്തപുരം: കുടുംബത്തിന്റെ കടബാധ്യതകളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് റഹിം. ലക്ഷങ്ങളുടെ കടബാധ്യതയുള്ള കാര്യം അഫാനും മാതാവ് ഷെമിയും തന്നെ അറിയിച്ചിരുന്നില്ലെന്ന് റഹിം പോലീസിനോട് പറഞ്ഞു. ചിട്ടി, പലിശ, സ്വര്‍ണപണയം എന്നിവ വഴിയാണ് 65 ലക്ഷം രൂപയുടെ കടബാധ്യത കുടുംബത്തിന് ഉണ്ടെന്ന് പോലീസ്.

കഴിഞ്ഞ ദിവസമാണ് വിദേശത്തായിരുന്ന റഹിം നാട്ടിലേക്ക് എത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകം നടത്തുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന അഫാന്റെ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ കാര്യമാണ് റഹിം പോലീസിനോട് പറഞ്ഞത്.

അഫാന്‍ പറയുന്നത് പോലെയുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിന് ഇല്ലായിരുന്നു എന്നാണ് റഹിം പോലീസിന് മൊഴി നല്‍കിയത്. 15 ലക്ഷം രൂപയുടെ ബാധ്യതയാണ് ആകെ ഉള്ളത്. എന്നാല്‍ അത് താന്‍ തന്നെ പരിഹരിക്കുമായിരുന്നു എന്ന് റഹിം പറയുന്നു. വീട് വെച്ചതുമായി ബന്ധപ്പെട്ട് കടബാധ്യതയൊന്നുമില്ല.

കൊല്ലപ്പെട്ട ഫര്‍സാനയുടെ സ്വര്‍ണമാല പണയം വെച്ചത് തിരിച്ചെടുക്കുന്നതിനായി അഫാന് ദിവസങ്ങള്‍ക്ക് മുമ്പ് 60,000 രൂപ അയച്ചുകൊടുത്തിരുന്നു. അഫാനെ നിരന്തരം വാട്‌സ്ആപ്പ് വഴി വിളിക്കുമായിരുന്നു. കൊലപാതകങ്ങള്‍ നടക്കുന്നതിന് ഒരാഴ്ച മുമ്പും മകനോട് ഫോണില്‍ സംസാരിച്ചിരുന്നു. തനിക്ക് വേണ്ടി വിദേശത്തേക്ക് ഒരിക്കല്‍ പോലും പണം അയച്ച് നല്‍കിയിരുന്നില്ലെന്നും റഹിം വെളിപ്പെടുത്തി.

ഇതോടെ കൊലപാതകത്തിന് കാരണമായത് എന്തെന്ന കാര്യത്തില്‍ വീണ്ടും അവ്യക്തത വന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അഫാന്റെ കുടുംബവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഈ വിവരങ്ങളാണ് കടബാധ്യതയെ കുറിച്ചുള്ള ചിത്രം പോലീസിന് നല്‍കിയത്.

Also Read: Venjaramoodu Murders: ‘പണം നൽകിയില്ല’; രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടു, പക്ഷേ..

അതേസമയം, നിലവില്‍ ആശുപത്രിയിലാണ് അഫാന്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ചെയ്തതിന് ശേഷം പോലീസ് കസ്റ്റഡിയിലെടുക്കും. നിലവില്‍ രണ്ട് കേസുകളിലാണ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.