Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് കേരളത്തിലെത്തും

Venjaramoodu Murder Case Updates: റഹീമിനെ നാട്ടിലെത്തിക്കുന്നതിനായി സാമൂഹ്യ സംഘടനകള്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇയാള്‍ നാട്ടിലേക്കെത്തിയിട്ട് ഏഴ് വര്‍ഷത്തോളമായി. ഇഖാമ കാലാവധി അവസാനിച്ചതിനാല്‍ തന്നെ മരണപ്പെട്ട കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനായി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് കേരളത്തിലെത്തും

അഫാൻ

shiji-mk
Published: 

28 Feb 2025 06:22 AM

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹിം ഇന്ന് കേരളത്തിലെത്തും. യാത്ര രേഖകള്‍ ശരിയാകാതെ വന്നതോടെ റഹീമിന് നാട്ടിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഒടുക്കം മരണപ്പെട്ടവരെ ഒരുനോക്ക് കാണാനായി റഹീം ഇന്നെത്തും. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു റഹീം.

റഹീമിനെ നാട്ടിലെത്തിക്കുന്നതിനായി സാമൂഹ്യ സംഘടനകള്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇയാള്‍ നാട്ടിലേക്കെത്തിയിട്ട് ഏഴ് വര്‍ഷത്തോളമായി. ഇഖാമ കാലാവധി അവസാനിച്ചതിനാല്‍ തന്നെ മരണപ്പെട്ട കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനായി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

സ്‌പോണ്‍സറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് ഒഴിവാക്കുന്നതാണ് ഒരു വഴി. അല്ലെങ്കില്‍ എംബസി വഴി ലേബര്‍ കോടതിയുടെ മുന്നിലെത്തിച്ച് ഡീപ്പോര്‍ട്ട് ചെയ്യിക്കണം. കച്ചവട തകര്‍ച്ചയാണ് റഹീമിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.

അതേസമയം, ദമാമില്‍ നിന്ന് യാത്ര തിരിച്ച റഹീം 7.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഹീമിനെ കുടുംബത്തിലെ നാല് പേരെയാണ് അഫാന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റഹീമിന്റെ മാതാവ് സല്‍മാബീവി (95), ഇളയ മകന്‍ അഫ്‌സാന്‍ (13), സഹോദരന്‍ അബ്ദുള്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പെണ്‍സുഹൃത്തായ ഫര്‍സാന (22) യെയും അഫാന്‍ കൊലപ്പെടുത്തിയിരുന്നു.

തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ റഹീമിന്റെ ഭാര്യ ഷെമി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കല്ലറ പാങ്ങോട്ട് താമസിക്കുന്ന സല്‍മാബീവിയെ ആയിരുന്നു അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ പുല്ലമ്പാറ എസ്എന്‍ പുരത്ത് താമസിക്കുന്ന ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തി.

Also Read: Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ഇതിനെല്ലാം ശേഷമാണ് തന്റെ വീട്ടിലെത്തിയ അഫാന്‍ സഹോദരനെയും അമ്മയെയും പിന്നാലെ ഫര്‍സാനയെയും ആക്രമിച്ചത്. ശേഷം വൈകീട്ട് ആറ് മണിയോടെ ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Related Stories
Exam Impersonation: കോഴിക്കോട് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; പരീക്ഷ എഴുതിയത് ബിരുദ വിദ്യാർത്ഥി, അറസ്റ്റിൽ
Kerala Lottery Results: 80 ലക്ഷവും കൊണ്ട് ഭാഗ്യമെത്തി, ആ നമ്പര്‍ നിങ്ങളുടെ കയ്യിലോ? കാരുണ്യലോട്ടറി ഫലം അറിയാം
IB officer Megha’s Death: ‘ഫെബ്രുവരിയിലെ ശമ്പളവും യുവാവിന് അയച്ചു; മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പിതാവ്
P P Divya: എഡിഎം നവീൻ ബാബുവിന്റെ മരണം; ഏകപ്രതി പി പി ദിവ്യയെന്ന് കുറ്റപത്രം
Eid Al Fitr 2025: ചെറിയ പെരുന്നാളിൻ്റെ നിലാവ് കണ്ടില്ലെങ്കിൽ എന്ത് ചെയ്യും?; ഇത്തവണ നമുക്ക് എപ്പോഴാവും പെരുന്നാൾ?
Kerala University Answer Paper Missing: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകൻ
പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്