Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് കേരളത്തിലെത്തും
Venjaramoodu Murder Case Updates: റഹീമിനെ നാട്ടിലെത്തിക്കുന്നതിനായി സാമൂഹ്യ സംഘടനകള്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇയാള്‍ നാട്ടിലേക്കെത്തിയിട്ട് ഏഴ് വര്‍ഷത്തോളമായി. ഇഖാമ കാലാവധി അവസാനിച്ചതിനാല്‍ തന്നെ മരണപ്പെട്ട കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനായി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹിം ഇന്ന് കേരളത്തിലെത്തും. യാത്ര രേഖകള്‍ ശരിയാകാതെ വന്നതോടെ റഹീമിന് നാട്ടിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. ഒടുക്കം മരണപ്പെട്ടവരെ ഒരുനോക്ക് കാണാനായി റഹീം ഇന്നെത്തും. ഇഖാമ കാലാവധി തീര്‍ന്ന് രണ്ടര വര്‍ഷമായി സൗദിയില്‍ യാത്രാവിലക്ക് നേരിടുകയായിരുന്നു റഹീം.
റഹീമിനെ നാട്ടിലെത്തിക്കുന്നതിനായി സാമൂഹ്യ സംഘടനകള്‍ ഇടപെടല്‍ നടത്തിയിരുന്നു. ഇയാള്‍ നാട്ടിലേക്കെത്തിയിട്ട് ഏഴ് വര്‍ഷത്തോളമായി. ഇഖാമ കാലാവധി അവസാനിച്ചതിനാല്‍ തന്നെ മരണപ്പെട്ട കുടുംബാംഗങ്ങളെ അവസാനമായി കാണുന്നതിനായി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
സ്‌പോണ്‍സറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് ഒഴിവാക്കുന്നതാണ് ഒരു വഴി. അല്ലെങ്കില്‍ എംബസി വഴി ലേബര്‍ കോടതിയുടെ മുന്നിലെത്തിച്ച് ഡീപ്പോര്‍ട്ട് ചെയ്യിക്കണം. കച്ചവട തകര്‍ച്ചയാണ് റഹീമിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.




അതേസമയം, ദമാമില്‍ നിന്ന് യാത്ര തിരിച്ച റഹീം 7.45ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഹീമിനെ കുടുംബത്തിലെ നാല് പേരെയാണ് അഫാന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റഹീമിന്റെ മാതാവ് സല്‍മാബീവി (95), ഇളയ മകന്‍ അഫ്‌സാന്‍ (13), സഹോദരന്‍ അബ്ദുള്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടാതെ പെണ്‍സുഹൃത്തായ ഫര്‍സാന (22) യെയും അഫാന്‍ കൊലപ്പെടുത്തിയിരുന്നു.
തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ റഹീമിന്റെ ഭാര്യ ഷെമി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കല്ലറ പാങ്ങോട്ട് താമസിക്കുന്ന സല്‍മാബീവിയെ ആയിരുന്നു അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ പുല്ലമ്പാറ എസ്എന്‍ പുരത്ത് താമസിക്കുന്ന ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തി.
Also Read: Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
ഇതിനെല്ലാം ശേഷമാണ് തന്റെ വീട്ടിലെത്തിയ അഫാന്‍ സഹോദരനെയും അമ്മയെയും പിന്നാലെ ഫര്‍സാനയെയും ആക്രമിച്ചത്. ശേഷം വൈകീട്ട് ആറ് മണിയോടെ ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.