Venjaramoodu Murders: ‘പണം നൽകിയില്ല’; രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടു, പക്ഷേ..

Venjaramoodu Mass Murder: തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാൻ പറയുന്നത്. ആശുപത്രിയിൽ കഴിയുന്ന അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Venjaramoodu Murders: പണം നൽകിയില്ല; രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടു, പക്ഷേ..

വെഞ്ഞാറമൂട് കൊലപാതകം

Published: 

02 Mar 2025 08:48 AM

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാന്റെ കൂടുതൽ മൊഴി പുറത്ത്. അഫാൻ രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ പദ്ധതിയിട്ടതായാണ് വിവരം. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാൻ പറയുന്നത്. ആശുപത്രിയിൽ കഴിയുന്ന അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇവരോട് അ‌ഞ്ച് ലക്ഷം രൂപ അഫാൻ കടം ചോദിച്ചിരുന്നു. എന്നാൽ ഇത് നൽകിയില്ല. ഇതാണ് പകയ്ക്ക് കാരണമെന്നാണ് അഫാൻ പറയുന്നത്. മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം ഇവരെ കൊല്ലാനായിരുന്നു അഫാന്റെ പദ്ധതി. എന്നാൽ അനുജൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ അഫാൻ തളർന്നു. ഇതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.

Also Read:വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ആശുപത്രിയിൽ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും

അതേസമയം പ്രതി അഫാനെ ഇന്ന് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ‍ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പാങ്ങോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെ തന്നെ ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു.

മറ്റ് നാല് കൊലപാതകത്തിലും അമ്മയെ ആക്രമിച്ച സംഭവത്തിലും വെഞ്ഞാറമൂട് പോലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പോലീസിന്റെ ശ്രമം. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഉൾപ്പടെ വിശദമായ അന്വേഷിക്കുന്നുണ്ട്.

Related Stories
Bhaskara Karanavar Case Sherin: വീണ്ടും പരോള്‍, ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന്‍ പുറത്തേക്ക്‌
Nattakam Accident: നാട്ടകത്ത് ലോറിയിലേക്ക് ജീപ്പിടിച്ച് അപകടം; 2 പേർക്ക് ദാരുണാന്ത്യം
Vellapally Natesan: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ല; പോലീസിന് നിയമോപദേശം
Vishu Market: 40% വരെ വിലക്കുറവിൽ സാധനങ്ങൾ, 170 വിപണന കേന്ദ്രങ്ങൾ; സഹകരണ വകുപ്പിൻ്റെ വിഷു–ഈസ്റ്റർ ചന്ത 11 മുതൽ
Ganesh Kumar Vs. Suresh Gopi: ‘കാറിനു പിന്നിൽ എസ്‍പിയുടെ തൊപ്പി വച്ചിരുന്നയാളാണ് സുരേഷ് ഗോപിയെന്ന് ഗണേഷ് കുമാര്‍, പിന്നാലെ വൈറലായി പഴയ വീഡിയോ
Malappuram Asma Death: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ
ഈ ചെടികൾ വീട്ടിലുണ്ടോ? പാമ്പ് ഒരിക്കലും വരില്ല
നിലവിളക്ക് കരിന്തിരി കത്തിയാൽ ദോഷമോ?
സ്ത്രീകൾ എന്തിനാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്?
ഗർഭിണികൾ പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസുമോ?