Venjaramoodu Murders: ‘പണം നൽകിയില്ല’; രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ അഫാൻ പദ്ധതിയിട്ടു, പക്ഷേ..
Venjaramoodu Mass Murder: തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാൻ പറയുന്നത്. ആശുപത്രിയിൽ കഴിയുന്ന അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാന്റെ കൂടുതൽ മൊഴി പുറത്ത്. അഫാൻ രണ്ട് ബന്ധുക്കളെ കൂടി കൊല്ലാൻ പദ്ധതിയിട്ടതായാണ് വിവരം. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയുമാണ് കൊല്ലാൻ പദ്ധതിയിട്ടതെന്നാണ് അഫാൻ പറയുന്നത്. ആശുപത്രിയിൽ കഴിയുന്ന അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇവരോട് അഞ്ച് ലക്ഷം രൂപ അഫാൻ കടം ചോദിച്ചിരുന്നു. എന്നാൽ ഇത് നൽകിയില്ല. ഇതാണ് പകയ്ക്ക് കാരണമെന്നാണ് അഫാൻ പറയുന്നത്. മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്സാൻ, മാതാവ് ഷെമീന എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം ഇവരെ കൊല്ലാനായിരുന്നു അഫാന്റെ പദ്ധതി. എന്നാൽ അനുജൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ അഫാൻ തളർന്നു. ഇതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
Also Read:വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ആശുപത്രിയിൽ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും
അതേസമയം പ്രതി അഫാനെ ഇന്ന് ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പാങ്ങോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. നേരത്തെ തന്നെ ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു.
മറ്റ് നാല് കൊലപാതകത്തിലും അമ്മയെ ആക്രമിച്ച സംഭവത്തിലും വെഞ്ഞാറമൂട് പോലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മനോരോഗ വിദഗ്ദരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മാനസിക നില പഠിച്ച് കുറ്റപത്രം തയ്യാറാക്കാനാണ് പോലീസിന്റെ ശ്രമം. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഉൾപ്പടെ വിശദമായ അന്വേഷിക്കുന്നുണ്ട്.