5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Venjaramoodu Mass Murder: കൊലപാതകങ്ങള്‍ക്കിടെ അഫാന്‍ അമ്മൂമ്മയുടെ മാല പണയം വെച്ചു; ഷെമി സംസാരിച്ച് തുടങ്ങി, അമ്മയുടെ മൊഴി നിര്‍ണായകമാകും

Venjaramoodu Mass Murder Case Updates: പോലീസ് നടത്തിയ അന്വേഷണത്തില്‍ അഫാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചതായാണ് വിവിധ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വെഞ്ഞാറമൂട് ജങ്ഷനിലുള്ള സ്വകാര്യ സ്ഥാപനത്തിലാണ് അഫാന്‍ മാല പണയം വെച്ചത്. 74,000 രൂപ വാങ്ങിയിരുന്നു, അതില്‍ നിന്ന് 40,000 രൂപയെടുത്ത് ഫെഡറല്‍ ബാങ്കില്‍ സ്വന്തം പേരിലുണ്ടായിരുന്ന കടം വീട്ടി.

Venjaramoodu Mass Murder: കൊലപാതകങ്ങള്‍ക്കിടെ അഫാന്‍ അമ്മൂമ്മയുടെ മാല പണയം വെച്ചു; ഷെമി സംസാരിച്ച് തുടങ്ങി, അമ്മയുടെ മൊഴി നിര്‍ണായകമാകും
Venjaramoodu Mass MurderImage Credit source: Social Media
shiji-mk
Shiji M K | Published: 26 Feb 2025 14:27 PM

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. കൊലപാതകങ്ങള്‍ നടത്തുന്നതിനിടെ അമ്മൂമ്മയുടെ മാല അഫാന്‍ പണയം വെച്ചിരുന്നതായി പോലീസ്. പണയം വെച്ച് ലഭിച്ച തുകയില്‍ നിന്ന് നാല്‍പതിനായിരം രൂപ ഇയാള്‍ കടം വീട്ടാന്‍ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തല്‍. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന് അഫാന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. അത് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഈ വിവരം അഫാന്റെ മൊഴിയെടുത്ത് സ്ഥിരീകരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ജീവിതവുമായി മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത രൂക്ഷമായിരിക്കുകയാണെന്നുമാണ് കൊലപാതകം നടത്തിയതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അഫാന്‍ പറഞ്ഞിരുന്നത്.

പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ അഫാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചതായാണ് വിവിധ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വെഞ്ഞാറമൂട് ജങ്ഷനിലുള്ള സ്വകാര്യ സ്ഥാപനത്തിലാണ് അഫാന്‍ മാല പണയം വെച്ചത്. 74,000 രൂപ വാങ്ങിയിരുന്നു, അതില്‍ നിന്ന് 40,000 രൂപയെടുത്ത് ഫെഡറല്‍ ബാങ്കില്‍ സ്വന്തം പേരിലുണ്ടായിരുന്ന കടം വീട്ടി. ശേഷമാണ് അടുത്ത കൊലപാതകങ്ങള്‍ നടത്തുന്നതിനായി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്കെത്തുന്നത്.

അതേസമയം, അഫാന്റെ മാതാവ് ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഗോകുലം മെഡിക്കല്‍ കോളേജ് ഡോക്ടര്‍ കിരണ്‍ രാജഗോപാല്‍ വ്യക്തമാക്കി. ഷെമിക്ക് ബോധം വീണുവെന്നും സംസാരിക്കുന്നുണ്ടെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ അപകടനില പൂര്‍ണമായും തരണം ചെയ്തൂവെന്ന് പറയാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Venjaramoodu Mass Murder: വെഞ്ഞാറമൂട് കൂട്ടകൊല: അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; ഇളയ മകന്റെ മരണമറിയാതെ ആശുപത്രിക്കിടക്കയില്‍ ആ അമ്മ

ഷെമിയുടെ തലച്ചോറിലെ സ്‌കാന്‍ രാവിലെ എടുത്തു. കഴിഞ്ഞ ദിവസത്തെ പോലെ തന്നെ തുടരുകയാണ് സ്ഥിതി. ബോധം വന്നിട്ടുണ്ട്. സംസാരിക്കുന്നുമുണ്ട്. ബന്ധുക്കളെയെല്ലാം അന്വേഷിക്കുന്നുണ്ട്. വേദനയുണ്ടെന്ന് പറയുന്നുണ്ട്. ഇനിയും നിരീക്ഷണത്തില്‍ തുടരും. 48 മണിക്കൂറിന് ശേഷം ഒന്നുകൂടി സ്‌കാന്‍ ചെയ്ത് പരിശോധിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് ഷെമിക്ക് നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പോലീസ് വിലയിരുത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാളാണ് ഷെമി. മറ്റൊന്ന് പ്രതി അഫാനാണ്.