Venjaramoodu Mass Murder: അഫാന് അമ്മ ഷമിയോടും പക; അനുജനെ കൊന്നതിലും കുറ്റബോധമില്ല; വീടിന് തീയിടാൻ ഗ്യാസ് തുറന്നുവിട്ടു

Venjaramoodu Mass Murder Accused Afan: എല്ലാവരെയും കൊലപ്പെടുത്തി വീടിന് തീയിടാനായിരുന്നു അഫാന്റെ പദ്ധതി. ഇതിനായി പോലീസ് സ്റ്റേഷനിൽ പോകും മുൻപ് ഗ്യാസ് സിലിണ്ടർ തുറന്നിട്ടു.

Venjaramoodu Mass Murder: അഫാന് അമ്മ ഷമിയോടും പക; അനുജനെ കൊന്നതിലും കുറ്റബോധമില്ല; വീടിന് തീയിടാൻ ഗ്യാസ് തുറന്നുവിട്ടു

അഫാൻ

sarika-kp
Published: 

10 Mar 2025 13:13 PM

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിൽ ദിവസം കഴിയും തോറും കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതി അഫാന്റെ മൊഴി കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസുക്കാർ വരെ. അമ്മയേയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് പക മൂലമാണെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞത്. അനുജനെ തലക്കടിച്ച് കൊലപ്പെടുത്തിയതിലും യാതൊരു കുറ്റബോധവും തനിക്കില്ലെന്നും അഫാൻ പറയുന്നു.

കൊലപാതക വിവരങ്ങൾ പങ്കുവച്ച അഫാൻ തങ്ങളെല്ലാവരും മരിച്ചാൽ സഹോദരൻ അഫ്സാൻ ഒറ്റയ്ക്കായി പോകുമെന്നതിനാലാണ് തലയ്ക്കടിച്ച് കൊന്നതെന്നാണ് പറയുന്നത്. അതിൽ തനിക്ക് കുറ്റബോധമില്ലെന്നും അഫാൻ പോലീസിനോട് പറഞ്ഞു. ഉമ്മ ഷെമിയോടും ഇയാൾക്ക് കടുത്ത പകയുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ജീവിക്കാനാകില്ലെന്ന് വന്നതോടെയാണ് കൃത്യത്തിന് മുതിർന്നതെന്നാണ് പ്രതിയുടെ മൊഴി.

Also Read:വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ ഇന്നും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുടുബത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഷെമിയാണെന്നാണ് പ്രതി പറയുന്നത്. കഴിഞ്ഞ രണ്ട് വർഷമായി സാമ്പത്തിക ഇടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് ഷെമിയാണെന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴി. അതുകൊണ്ട് തന്നെ ഈ പണത്തെ കുറിച്ചും എങ്ങനെ വിനിയോഗിച്ചുവെന്നുമുള്ള കാര്യങ്ങൾ ഷെമിയോട് ചോദിച്ചറിയാനൊരുങ്ങുകയാണ് പോലീസ്. ​ഗുരുതരമായി പരിക്കേറ്റ ഷെമി ഇപ്പോൾ ആശുപത്രിയിൽ തുടരുകയാണ്.

അതേസമയം എല്ലാവരെയും കൊലപ്പെടുത്തി വീടിന് തീയിടാനായിരുന്നു അഫാന്റെ പദ്ധതി. ഇതിനായി പോലീസ് സ്റ്റേഷനിൽ പോകും മുൻപ് ഗ്യാസ് സിലിണ്ടർ തുറന്നിട്ടു. അതേസമയം പെൺസു​ഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയതിന് കാരണം പകയെന്ന് അഫാൻ മൊഴി നൽകിയിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് അറിയിച്ചാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികയ്ക്ക് അടിച്ച് കൊന്നത്. കൊല നടത്തുന്നതിനിടയിൽ ആരെങ്കിലും വന്നാൽ അവരെ ആക്രമിക്കാൻ മുളകുപൊടിയടക്കം വാങ്ങി സൂക്ഷിച്ചതായും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

അതേസമയം അഫാനെ ഇന്നും കസ്റ്റഡിയിലെടുക്കും. കിളിമാനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകുന്നത്. രാവിലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ എസ്എച്ച്ഒ ബി ജയന്റെ സംഘത്തിലാണ് കസ്റ്റഡി വാങ്ങുക. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതി.

Related Stories
Kottayam Nursing College Ragging: കോട്ടയം നഴ്സിംഗ് കോളേജ് റാഗിം​ഗ്; ‘നടന്നത് കൊടും ക്രൂരത’, കുറ്റപത്രം ഇന്ന് സമർപ്പിക്കും
Kerala Summer Rain Alert: ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്
CMRL Pay Off Case: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടാകുമോ? ഇന്നറിയാം, നിര്‍ണായക വിധി
Perumbavoor Wife Attacks Husband: മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടു; പെരുമ്പാവൂരിൽ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു
Birth Certificate Correction: ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍ ഇനി പണിയില്ല; സങ്കീര്‍ണതകള്‍ അകറ്റി സര്‍ക്കാര്‍
Fire Force Removed Metal Nut: ജനനേന്ദ്രിയത്തിൽ ലോഹ നട്ട് കുടുങ്ങിയ 48കാരന് രക്ഷകരായി അഗ്നിരക്ഷാസേന; ഈ അനുഭവം ആദ്യമായെന്ന് ഓഫിസർ
അയ്യോ കിവിയുടെ തൊലി കളയല്ലേ!
എപ്പോൾ നടന്നാലാണ് ശരീരത്തിന് ഗുണം ലഭിക്കുന്നത്?
കരിമ്പിൻ ജ്യൂസ് കുടിച്ചോളൂ; ഗുണങ്ങളേറെ
കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ