Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

Venjaramood Massacre Case Afan Arrest: നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇത് കണക്കിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്.

Venjaramoodu Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രതി അഫാൻ

nandha-das
Updated On: 

27 Feb 2025 14:38 PM

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പാങ്ങോട് പൊലീസ്. അഫാന്റെ പിതൃമാതാവ് സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ ഡിസ്ചാർജ് ഉടൻ മെഡിക്കൽ ബോർഡ് ചേർന്ന് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഫാന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് വിവരം. ഇത് കണക്കിലെടുത്താണ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇനി പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. എന്നാൽ മെഡിക്കൽ ബോർഡ് ചേർന്ന് റിപ്പോർട്ട് വന്ന ശേഷമായിരിക്കും ഡിസ്ചാർജ് സംബന്ധിച്ച തീരുമാനം ഉണ്ടാവുക. ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് മുമ്പായി മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിക്കും.

പിതൃമാതാവിനെ കൊലപ്പെടുത്തിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാങ്ങോട് പോലീസ് സ്റ്റേഷനിലും മറ്റ് നാല് കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത് വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. അതേസമയം, കേസിൽ അഫാന്റെ കുടുംബത്തിന് വായ്പ നൽകിയവരുടെ മൊഴി രേഖപ്പെടുത്തയുകയാണ് പോലീസ്. കുടുംബാംഗങ്ങൾക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ, സ്വർണ്ണാഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. കുടുംബത്തിന് വായ്‌പ നൽകിയവർ കേസിൽ സാക്ഷികളാകും. സാമ്പത്തിക ബാധ്യതയാണ് കൂട്ടക്കൊലക്ക് കാരണം എന്നതിനാലാണ് കേസിൽ ഇവരുടെ മൊഴികൾ പൊലീസ് ശേഖരിക്കുന്നത്.

കേസിൽ പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന നിലവിൽ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മൊഴി എടുക്കാൻ പൊലീസിന് ഡോക്ടർമാർ അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെയാണ് കൊലപാതങ്ങൾ നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Related Stories
VD satheesan: പിണറായി വിജയന്റെ ഭരണം കേരളത്തെ തള്ളിയിട്ടത് രൂക്ഷമായ ധനപ്രതിസന്ധിയുടെ കയത്തിലേക്ക്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്‌
Summer Bumper Lottery Prize Money: 250 മുടക്കിയാല്‍ കോടികള്‍ വാരാം; സമ്മര്‍ ബമ്പര്‍ ചില്ലറക്കാരനല്ല, സമ്മാനങ്ങളായി എത്ര കിട്ടുമെന്ന് അറിയേണ്ടേ?
Summer Bumper Lottery Prize Money: സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്ന് അറിയാം; നറുക്കെടുപ്പിനായി കാത്ത് കേരളം; 10 കോടി അടിച്ചാല്‍ കയ്യില്‍ എത്ര കിട്ടും?
Summer Bumper Lottery Live: ഇന്നാണ് ഇന്നാണ് ഇന്നാണ്… സമ്മർ ബമ്പർ ഭാഗ്യവാനെ ഇന്നറിയാം; നിങ്ങളും ലോട്ടറി എടുത്തിട്ടുണ്ടോ ?
IB official’s death: ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ്
Kerala Rain Alert: കുടയെടുക്കാന്‍ മറക്കേണ്ട; സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാദ്ധ്യത, 3 ജില്ലകളിൽ യെല്ലോ അലേർട്ട്
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ