Vellavoor Village Officer Case: സ്ഥലം പോക്കുവരവിന് കൈക്കൂലി 5000,സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ

Vellavoor Special Village Office Arrest: കേസിൽ വെള്ളാവൂർ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെയും രണ്ടാം പ്രതിയാക്കി ചേർത്തിട്ടുണ്ട്, കൈക്കൂലി വാങ്ങിയത് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായിരുന്നു

Vellavoor Village Officer Case: സ്ഥലം പോക്കുവരവിന് കൈക്കൂലി 5000,സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ

വെള്ളാവൂർ സ്പെഷ്യൽ വില്ലേദജ് ഓഫിസർ പിടിയിലായപ്പോൾ

arun-nair
Updated On: 

26 Feb 2025 08:58 AM

കോട്ടയം: സ്ഥലം പോക്കു വരവ് ചെയ്യാനായി ഉടമസ്ഥൻ്റെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. വസ്തു പോക്കു വരവ് നടത്തുന്നതിനായി സ്പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു പരാതിക്കാരൻ. നടപടിക്രമം പൂർത്തിയാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതോടെ വിജിലൻസിനെ സമീപിച്ചു. തുടർന്ന് തുകയുമായി സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെ സമീപിക്കവെയാണ് വിജിലൻസ് സംഘത്തിൻ്റെ പിടിയിലാവുന്നത്.

കേസിൽ വെള്ളാവൂർ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെയും രണ്ടാം പ്രതിയാക്കി ചേർത്തിട്ടുണ്ട്. അഴിമതി കേസിൽ പിടിയിലാകുന്ന സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കാൻ വിജിലൻസിന് അധികാരമില്ല. സർക്കാരിലേക്ക് ഇതിനായി ശുപാർശ ചെയ്യാൻ സാധിക്കുമെന്ന് മാത്രം. ഇത്തരത്തിൽ നിരവധി പേരാണ് സർക്കാരിൻ്റെ പരിഗണനയിലുള്ളത്.

വീട്ടമ്മയ്ക്കെതിരെ പോക്സോ കേസ്

സ്വന്തം മകൻ്റെ 14-കാരൻ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ വീട്ടമ്മക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.  കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീന (35) ക്കെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.  സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങേണ്ടിയിരുന്ന കുട്ടിയെ കാണാതായതോടെയാണ് രക്ഷിതാക്കൾ പോലീസിനെ സമീപിക്കുന്നത്.

വീട്ടിലുണ്ടായ ചില പ്രശ്നങ്ങൾ മൂലം കുട്ടി തൻ്റെ സുഹൃത്തിൻ്റെ അമ്മയുമായി സൗഹൃദത്തിലാവുകയും പിന്നീട് ഇവരുമായി പോവുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ഏറണാകുളം ഭാഗത്തേക്ക് പോവുന്നതായാണ് കണ്ടെത്തിയത്.  തുടർന്ന് പോലിസെത്തി കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്.

 

Related Stories
CMRL-Exalogic Case: സിഎംആർഎൽ-എക്സലോജിക് മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ പ്രതി; വിചാരണ ചെയ്യാൻ അനുമതി
Rajeev Chandrasekhar : എനിക്കൊരു ന്യൂസ് ചാനൽ ഉണ്ടെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കൽ: അതങ്ങനെയല്ല- രാജീവ് ചന്ദ്രശേഖർ
Kerala Lottery Result Today: ഒന്നും രണ്ടുമല്ല, 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇതാ
Munambam Waqf Issue: മുനമ്പം വിഷയം അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്; ബിജെപി കൂടെയുണ്ടെന്ന് രാജീവ്‌
Actress Attack Case: ‘ഉപദ്രവിക്കരുത്, എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു; ദിലീപിന്‍റേത് കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യം’; പള്‍സര്‍ സുനി
Kerala Gold Rate: സ്വ‍ർണം വെറും സ്വപ്നമാകുമോ? സർവകാല റെക്കോർഡിൽ സ്വർണവില; ഇന്നത്തെ നിരക്കറിയാം
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ