Vellavoor Village Officer Case: സ്ഥലം പോക്കുവരവിന് കൈക്കൂലി 5000,സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ
Vellavoor Special Village Office Arrest: കേസിൽ വെള്ളാവൂർ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെയും രണ്ടാം പ്രതിയാക്കി ചേർത്തിട്ടുണ്ട്, കൈക്കൂലി വാങ്ങിയത് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായിരുന്നു

കോട്ടയം: സ്ഥലം പോക്കു വരവ് ചെയ്യാനായി ഉടമസ്ഥൻ്റെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. വസ്തു പോക്കു വരവ് നടത്തുന്നതിനായി സ്പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു പരാതിക്കാരൻ. നടപടിക്രമം പൂർത്തിയാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതോടെ വിജിലൻസിനെ സമീപിച്ചു. തുടർന്ന് തുകയുമായി സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെ സമീപിക്കവെയാണ് വിജിലൻസ് സംഘത്തിൻ്റെ പിടിയിലാവുന്നത്.
കേസിൽ വെള്ളാവൂർ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെയും രണ്ടാം പ്രതിയാക്കി ചേർത്തിട്ടുണ്ട്. അഴിമതി കേസിൽ പിടിയിലാകുന്ന സർക്കാർ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പുറത്താക്കാൻ വിജിലൻസിന് അധികാരമില്ല. സർക്കാരിലേക്ക് ഇതിനായി ശുപാർശ ചെയ്യാൻ സാധിക്കുമെന്ന് മാത്രം. ഇത്തരത്തിൽ നിരവധി പേരാണ് സർക്കാരിൻ്റെ പരിഗണനയിലുള്ളത്.
വീട്ടമ്മയ്ക്കെതിരെ പോക്സോ കേസ്
സ്വന്തം മകൻ്റെ 14-കാരൻ സുഹൃത്തിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ വീട്ടമ്മക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീന (35) ക്കെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് മടങ്ങേണ്ടിയിരുന്ന കുട്ടിയെ കാണാതായതോടെയാണ് രക്ഷിതാക്കൾ പോലീസിനെ സമീപിക്കുന്നത്.
വീട്ടിലുണ്ടായ ചില പ്രശ്നങ്ങൾ മൂലം കുട്ടി തൻ്റെ സുഹൃത്തിൻ്റെ അമ്മയുമായി സൗഹൃദത്തിലാവുകയും പിന്നീട് ഇവരുമായി പോവുകയുമായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ഏറണാകുളം ഭാഗത്തേക്ക് പോവുന്നതായാണ് കണ്ടെത്തിയത്. തുടർന്ന് പോലിസെത്തി കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്.