Vellapally Natesan: പിണറായി മൂന്നാം തവണയും അധികാരത്തിലെത്തും; ആശംസയറിയിച്ച് വെള്ളാപ്പള്ളി

Vellapally Natesan Says Pinarayi Will Return To Power Again: എസ്എന്‍ഡിപി യോഗത്തോട് പിണറായി സ്വീകരിക്കുന്നത് കരുണാപൂര്‍വമായ നിലപാടാണ്. സര്‍ക്കാരുമായി നടക്കുന്ന ഇടപാടുകളില്‍ പല കുറവുകളും സംഭവിച്ചിട്ടുണ്ട്. അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹാരം കാണുന്നതിനായാണ് ശ്രമിക്കാറുള്ളത്. പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Vellapally Natesan: പിണറായി മൂന്നാം തവണയും അധികാരത്തിലെത്തും; ആശംസയറിയിച്ച് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന്‍, പിണറായി വിജയന്‍

shiji-mk
Published: 

12 Apr 2025 07:14 AM

ആലപ്പുഴ: പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥ പിണറായിയുടെ ഭരണ തുടര്‍ച്ചയാണ് വ്യക്തമാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹം എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിലാണ് പരമാര്‍ശം.

എസ്എന്‍ഡിപി യോഗത്തോട് പിണറായി സ്വീകരിക്കുന്നത് കരുണാപൂര്‍വമായ നിലപാടാണ്. സര്‍ക്കാരുമായി നടക്കുന്ന ഇടപാടുകളില്‍ പല കുറവുകളും സംഭവിച്ചിട്ടുണ്ട്. അതെല്ലാം സ്വകാര്യമായി സംസാരിച്ച് പരിഹാരം കാണുന്നതിനായാണ് ശ്രമിക്കാറുള്ളത്. പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മൂന്നാം തവണയും അധികാരത്തിലേക്ക് എത്താന്‍ പിണറായി വിജയന് സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു.

അതേസമയം, പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു. വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി അദ്ദേഹം സംസാരിച്ചു. വെള്ളാപ്പള്ളി നടേശന്‍ ഈഴവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ നേതൃപാടവും കര്‍മശേഷിയും അസാധാരണമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയാണ്. എന്നാല്‍ അതിനെ ചിലര്‍ മതത്തിനെതിരെ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: Pinarayi Vijayan: ‘ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ വേണ്ട’; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി

വെള്ളാപ്പള്ളിയെ അറിയാവുന്നവര്‍ക്ക് അദ്ദേഹം ഏതെങ്കിലും മതത്തിന് എതിരായി നിലപാട് സ്വീകരിക്കുന്ന ആളല്ലെന്ന് അറിയാം. എല്ലായ്‌പ്പോഴും വിവിധ മതങ്ങളുമായി യോജിച്ച് ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് വെള്ളാപ്പള്ളി. തെറ്റിധാരണ പരത്താനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വന്നു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അവധാനതയും വെള്ളാപ്പള്ളി പുലര്‍ത്തണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

Related Stories
NEET Exam Impersonation Case: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം; വിദ്യാർത്ഥി പിടിയിൽ
Suresh Gopi: നിയന്ത്രണങ്ങള്‍ നല്ലതാണ്, തൃശൂര്‍ പൂരം കാണാന്‍ പോകുന്നത് ആദ്യമായി: സുരേഷ് ഗോപി
Malappuram Rabies: മുറിവ് തുന്നാന്‍ പാടില്ല; അഞ്ചര വയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍
Thiruvananthapuram: തിരുവനന്തപുരത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടുത്തം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്
Kerala Lottery Result Today: ഈ ടിക്കറ്റാണോ കൈയ്യിൽ? ഒരു കോടി നിങ്ങൾക്ക് തന്നെ; സമൃദ്ധി ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
K Sudhakaran: രോഗിയാണെന്ന് കാണിച്ച് എന്നെ മൂലയ്ക്കിരുത്താന്‍ ശ്രമിക്കുന്നു; എത്രയോ വര്‍ഷത്തെ പാരമ്പര്യമുണ്ടെനിക്ക്: കെ സുധാകരന്‍
സ്‌ട്രെസ് കുറയ്ക്കാൻ പനീർ കഴിക്കാം
വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ ചില ഗുണങ്ങളുണ്ട്
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ വൈഫൈ സൗകര്യം സംരക്ഷിക്കാം
ബലമുള്ള പല്ലുകൾ വേണ്ടേ?