5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Veena George: വയനാട്ടിലേക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു

Veena George Car Accident Updates: തലയ്ക്കും കൈക്കും പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം.  മഞ്ചേരി ചെട്ടിയങ്ങാടിയിൽ രാവിലെ എട്ടിനായിരുന്നു അപകടം

Veena George: വയനാട്ടിലേക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു
Veena George | Facebook
arun-nair
Arun Nair | Updated On: 31 Jul 2024 09:34 AM

തിരുവനന്തപുരം: രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി വയനാട്ടിലേക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. മന്ത്രി സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.

മലപ്പുറം മഞ്ചേരിയിൽ വെച്ചായിരുന്നു അപകടം.  ഉടൻ തന്നെ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കൈക്കും പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം.  മഞ്ചേരി ചെട്ടിയങ്ങാടിയിൽ രാവിലെ എട്ടിനായിരുന്നു അപകടം.

അടിയന്തിര സംവിധാനങ്ങൾ താത്കാലിക ആശുപത്രികൾ എന്നിവ വയനാട്ടിൽ സജ്ജമാക്കുമെന്ന് നേരത്തെ വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും, പോളഇ ടെക്നിക്കിലും താൽക്കാലിക ആശുപത്രി ആരംഭിച്ചതായി മന്ത്പി പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ മന്ത്രിമാരായ ഒആർ കേളു, മുഹമ്മദ്റിയാസ്, എകെ ശശീന്ദ്രൻ, കെ. രാജൻ തുടങ്ങിയവർക്കാണ് വയനാട്ടിലെ രക്ഷാ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.