5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

VD Satheesan: സിപിഎം നേതാക്കളുടെ തലതിരിഞ്ഞ രാഷ്ട്രീയനിലപാടുകൾ കേരളത്തിൻ്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു; ആരോപണവുമായി ഡി സതീശൻ

VD Satheesan Accuses CPIM Leaders: കേരളത്തിൻ്റെ വികസനത്തെ പിന്നോട്ടടിയ്ക്കുന്നത് സിപിഎം നേതാക്കളുടെ തലതിരിഞ്ഞ രാഷ്ട്രീയനിലപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കണമെന്നതാണ് നിലപാട്. അതിനായി സർക്കാരിന് പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

VD Satheesan: സിപിഎം നേതാക്കളുടെ തലതിരിഞ്ഞ രാഷ്ട്രീയനിലപാടുകൾ കേരളത്തിൻ്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു; ആരോപണവുമായി ഡി സതീശൻ
വിഡി സതീശൻImage Credit source: VD Satheesan Facebook
abdul-basith
Abdul Basith | Published: 19 Feb 2025 07:26 AM

സിപിഎം നേതാക്കളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നേതാക്കളുടെ തലതിരിഞ്ഞ രാഷ്ട്രീയനിലപാടുകളും ഈഗോയും കേരളത്തിൻ്റെ വികസനത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു എന്ന് സതീശൻ ആരോപിച്ചു. കേരളം വ്യവസായസൗഹൃദമായെന്ന ശശി തരൂരിൻ്റെ ലേഖനത്തിനെതിരെ കോൺഗ്രസിൽ വിവാദം പുകയുകയാണ്. ഇതിനിടെയാണ് സിപിഎം നേതാക്കളെ വിമർശിച്ച് വിഡി സതീശൻ രംഗത്തുവന്നത്.

ഈ മാസം 21ന് കൊച്ചിയിൽ നടക്കുന്ന ഇൻവസ്റ്റ്മെൻ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുക്കുമെന്ന് സതീശൻ അറിയിച്ചു. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനം ആക്കണമെന്നതാണ് നിലപാട്. ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകും. യാഥാർഥ്യ ബോധമില്ലാത്ത കണക്കുകൾക്കും സംരംഭങ്ങൾ പെരുപ്പിച്ചുകാട്ടുന്നതിനും എതിരെയാണ് പ്രതിപക്ഷം എന്ന് വിഡി സതീശൻ പ്രതികരിച്ചു. അതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മൂന്ന് വർഷം കൊണ്ട് മൂന്ന് ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്ന് സർക്കാർ പറഞ്ഞു. അതേതെന്ന് വ്യക്തമാക്കണം. പട്ടിക പുറത്തുവിടണം. ഉത്തരമില്ലാതായപ്പോൾ പ്രതിപക്ഷം വികസനവിരോധികളാണെന്ന വ്യാഖ്യാനമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടി പ്രവർത്തകരെ കോ ഓർഡിനേറ്റർമാരാക്കി സംരംഭങ്ങളുടെ പട്ടിക ശേഖരിച്ച് കണക്കിൽ പെടുത്തുകയല്ലേ ഉണ്ടായതെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിൽ പച്ചക്കറിക്കടയും ബാർബർ ഷോപ്പും ജിമ്മും ഐസ്ക്രീം പാർലറുമൊക്കെ തുടങ്ങിയത് പിണറായി വിജയൻ മുഖ്യമന്ത്രിയും പി രാജീവ് വ്യവസായ മന്ത്രിയും ആയതിന് ശേഷമാണോ? പാവപ്പെട്ടവർ വായ്പയെടുത്ത് തുടങ്ങുന്ന സംരംഭങ്ങൾ സർക്കാരിൻ്റെ കണക്കിൽ ചേർക്കുന്നത് മോശമല്ലേ. കൊവിഡ് കാലത്ത് കബളിപ്പിച്ചതുപോലെ ഇപ്പോഴും മലയാളികളെ കബളിപ്പിക്കാമെന്ന് കരുതരുത്. വ്യവസായമന്ത്രി സ്വയം അപഹാസ്യനാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Shashi Tharoor: തരൂരിലിടഞ്ഞ് കേന്ദ്രം; ഉടന്‍ സോണിയയുടെ വസതിയിലെത്തണമെന്ന് രാഹുല്‍

ലേഖനവിവാദത്തിൽ കോൺഗ്രസ് നേതൃത്വം ശശി തരൂരിനോട് ഇടഞ്ഞുനിൽക്കുകയാണ്. ഇക്കാര്യത്തിൽ ചർച്ച നടത്തുന്നതിനായി ഉടൻ തന്നെ സോണിയ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയിലെത്തണമെന്ന് ശശി തരൂരിനോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ദേശീയമാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് കേരളം വ്യവസായസൗഹൃദമായെന്ന് ശശി തരൂർ വിശദീകരിച്ചത്. സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വികസനത്തിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുന്നു എന്നായിരുന്നു ലേഖനം. പിന്നാലെ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായി.