കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കലിനെ ആർച്ച്ബിഷപ്പായി ഉയർത്തി
Kozhikode Diocese Elevated to Archdiocese:ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയമാണ് പ്രഖ്യാപനം നടത്തിയത്.ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് അതിരൂപതയായി ഉയർത്തിയത് പ്രഖ്യാപിച്ചത്.

Kozhikode Diocese
കോഴിക്കോട്: കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിൽ മാർപാപ്പ നടത്തിയ പ്രഖ്യാപനത്തിലാണ് പുതിയ തീരുമാനം. ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കലിനെ കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും പ്രഖ്യാപിച്ചു.
ബിഷപ്പ് ഹൗസിൽവെച്ച് തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. വത്തിക്കാനിലും കോഴിക്കോടും ഒരേ സമയമാണ് പ്രഖ്യാപനം നടത്തിയത്.ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് അതിരൂപതയായി ഉയർത്തിയത് പ്രഖ്യാപിച്ചത്.
ഇതോടെ മലബാർ മേഖലയിലെ ആദ്യ ലത്തീൻ അതിരൂപതയായി മാറുകയാണ് കോഴിക്കോട് അതിരൂപത. സുൽത്താൻ പേട്ട്, കണ്ണൂർ എന്നീ രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽ വരുന്നത്. സ്ഥാപിച്ച് 102 വർഷമാവുമ്പോഴാണ് കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തുന്നത്.
Also Read:പിണറായി മൂന്നാം തവണയും അധികാരത്തിലെത്തും; ആശംസയറിയിച്ച് വെള്ളാപ്പള്ളി
കേരള കത്തോലിക്കാ സഭയ്ക്ക് മൂന്ന് അതിരൂപതകളായി. മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു മുൻപ് ഉണ്ടായ ലത്തീൻ അതിരൂപതകൾ.