5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Varkala Accident: ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

Varkala Accident: ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. കവലയൂർ ഭാഗത്തേക്ക്  പോയ റിക്കവറി വാഹനം അമിത വേഗതയിൽ എത്തി വാഹനങ്ങളിൽ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

Varkala Accident: ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
Image Credit source: social media
nithya
Nithya Vinu | Published: 31 Mar 2025 06:53 AM

വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. പേരറ്റിൽ സ്വദേശികളായ രോഹിണി (56), മകൾ അഖില (21) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഖില ബി.എസ്.സി എംഎൽടി വിദ്യാ‍ർഥിയാണ്.

പേരറ്റിൽ കൂട്ടിക്കട തൊടിയിൽ ഭ​ഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങി വരുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. കവലയൂർ ഭാഗത്തേക്ക്  പോയ റിക്കവറി വാഹനം അമിത വേഗതയിൽ എത്തി വാഹനങ്ങളിൽ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഉഷ, വർക്കല ആലിയിറക്കം സ്വദേശി നാസിഫ്, ര‍ഞ്ജിത്ത് എന്നിവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി ഇറങ്ങി ഓടി രക്ഷപ്പെട്ടു.