5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Varapuzha School Bus Accident: വരാപ്പുഴയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം: 13 വിദ്യാർത്ഥികൾക്ക് പരിക്ക്

13 Kabaddi Player Students Injured in Varapuzha School Bus Accident: ചേർത്തലയിൽ നടക്കുന്ന ഓൾ കേരള കബഡി മത്സരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിദ്യാർത്ഥിനികൾ. പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ബസിൽ ഉണ്ടായിരുന്നത്.

Varapuzha School Bus Accident: വരാപ്പുഴയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം: 13 വിദ്യാർത്ഥികൾക്ക് പരിക്ക്
അപകടത്തിൽ മറിഞ്ഞ ബസ്Image Credit source: Social Media
nandha-das
Nandha Das | Published: 13 Apr 2025 06:47 AM

വരാപ്പുഴ: കടബടി താരങ്ങളായ വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസ് മീഡിയനിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ 13 വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ദേശീയപാത 66 വരാപ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ചേർത്തലയിൽ നടക്കുന്ന ഓൾ കേരള കബഡി മത്സരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വിദ്യാർത്ഥിനികൾ. പറവൂരിലും ചെറായി ഭാഗങ്ങളിലുമുള്ള വിവിധ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ് ബസിൽ ഉണ്ടായിരുന്നത്.

ശനിയാഴ്ച രാത്രി 8.15 ഓടെയാണ് അപകടം. അപകടത്തിൽപെട്ട ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനികളെ ബസ്സിന്റെ ചില്ല് തകർത്താണ് പുറത്തെടുത്തത്. ബസിൽ ഉണ്ടായിരുന്ന 13 വിദ്യാർത്ഥിനികളിൽ നാല് പേരൊഴികെ മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാർഥിനികളായ ശിഖ, മിഥുന, മാല്യങ്കര എസ്എൻഎം കോളേജിലെ വിദ്യാർത്ഥിനി വന്ദന, കോട്ടുവള്ളിക്കാട് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി നേഹ എന്നിവർക്കാണ് പരിക്കേറ്റത്.

ബസിൽ ഉണ്ടായിരുന്ന ചെറായി സെയ്ന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാർഥിനികളായ അലീന, അനയ, അവന്തിക, എഡ്വീന, ദിയ, സനൂപാ, സൗപർണിക, വിസ്മയ എന്നിവരുടെ പരിക്ക് സരമുള്ളതല്ല. ബസ്സിന്റെ ഡ്രൈവറായ പറവൂർ സ്വദേശി അശോകനും ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർക്ക് പുറമെ കായികാധ്യാപകനായ ഒമർ ഷെരീഫും ബസിൽ ഉണ്ടായിരുന്നു. ഒമർ ഷെരീഫിന് പരിക്കുകൾ ഒന്നുമില്ല.

ALSO READ: 60 വർഷംമുമ്പ് ഗുരുവായൂരപ്പന് കിട്ടിയ നാലു വയസ്സുകാരി ആനക്കുട്ടി, നന്ദിനിക്ക് റബ്ബർ ഷീറ്റിൻ്റെ മെത്ത വിരിച്ച ദേവസ്വം

അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനികളെ ചേരാനല്ലൂർ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ ബസിൽ നിന്നും വിദ്യാർത്ഥിനികളെ പുറത്തെടുക്കാനായി ചില്ലുകൾ തകർത്തപ്പോൾ ഉണ്ടായ പരിക്കാണ് ഏറെ പേർക്കും ഉള്ളത്. അപകടത്തെ തുടർന്ന് വരാപ്പുഴ പാലത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു.