Vande Bharath sleeper: മംഗളൂരു-തിരുവനന്തപുരം പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കുമോ?

Vande Bharath sleeper train: നിലവിൽ മംഗളുരു-തിരുവനന്തപുരം റൂട്ടിൽ മൂന്നു രാത്രി വണ്ടികൾ ഓടുന്നുണ്ട്. ഇതിലാകട്ടെ യാത്രക്കാരുടെ തിരക്ക് അധികവുമാണ്.

Vande Bharath sleeper: മംഗളൂരു-തിരുവനന്തപുരം പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കുമോ?

വന്ദേഭാരത് സ്ലീപ്പർ ( Image PTI/ GETTY IMAGES)

Published: 

22 Sep 2024 09:08 AM

തിരുവനന്തപുരം : കേരളത്തിലേക്കുള്ള തീവണ്ടി യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നില്ല. ദിനംപ്രതി കൂടി വരുന്ന തിരക്ക് പരി​ഗണിച്ച് മംഗളൂരു-തിരുവനന്തപുരം പാതയിൽ വന്ദേ ഭാരത് സ്ലീപ്പർ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് കേരളത്തിലുള്ളവർ. രണ്ടാം വന്ദേസ്ലീപ്പർ ദക്ഷിണറെയിൽവേക്കാണെന്ന സൂചന അടുത്തിടെ വന്നിരുന്നു. ഇതോടെയാണ് ഈ പാതയിൽ വന്ദേഭാരത് സ്ലീപ്പർ വേണമെന്ന ആവശ്യം ശക്തമാകുന്നത്.

പകൽ ഓടുന്ന വന്ദേഭാരതിൽ ഇരുന്ന്‌ യാത്രയ്ക്ക്‌ മാത്രമാണ്‌ സൗകര്യമുള്ളത്‌ എന്നതാണ് ഇതിൽ പ്രധാന വസ്തുത. കിടന്നുറങ്ങി യാത്രചെയ്യാനാകുന്ന സ്ലീപ്പർ ഈ പാതയിൽ വന്നാൽ ഒരു പകൽ പാഴാകുന്നത് ഒഴിവാക്കാനാകുമെന്നാണ് അഭിപ്രായമാണ് ആവശ്യക്കാർ ഉയർത്തുന്നത്. രാജ്യത്ത് സർവീസ് നടത്തുന്ന 51 വന്ദേഭാരതുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ മുന്നിൽ കേരളത്തിലേ തീവണ്ടിയാണ് എന്നത് പ്രത്യേകം ഓർമ്മിക്കണം.

ALSO READ – മേപ്പാടി ​ഗ്രാമപഞ്ചായത്തിനെ കെെ ഒഴിഞ്ഞ് സർക്കാർ; ആദ്യഘട്ടത്തിൽ ചെലവാക്കിയ തുക നൽകാനാവില്ല

വന്ദേസ്ലീപ്പറിന്‌ അതിലും കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നിലവിൽ മംഗളുരു-തിരുവനന്തപുരം റൂട്ടിൽ മൂന്നു രാത്രി വണ്ടികൾ ഓടുന്നുണ്ട്. ഇതിലാകട്ടെ യാത്രക്കാരുടെ തിരക്ക് അധികവുമാണ്. മാവേലി, മലബാർ, തിരുവനന്തപുരം എക്സ്‌പ്രസ് (16348) എന്നിവയാണ് ഈ മൂന്ന് വണ്ടികൾ. മൂന്നിലും എന്നും റിസർവേഷൻ വെയിറ്റിങ്ങിലാണ് എന്നു സൈറ്റ് നോക്കിയാൽ കാണാം.

ഉത്സവ സീസണിൽ ഒരു മാസംമുമ്പ് ബർത്ത് നിറയും. മലബാർ എക്സ്‌പ്രസ് വൈകീട്ട് 6.15-ന് മംഗളൂരു വിട്ടാൽ രാത്രി തിരുവനന്തപുരത്തേക്ക് വണ്ടിയില്ലെന്ന് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. വന്ദേസ്ലീപ്പർ ഓടിച്ചാൽ റൂട്ടിൽ മറ്റു ഗതാഗത തടസ്സങ്ങളുണ്ടാകില്ലെന്ന വാദവും ഉയരുന്നുണ്ട്. ജനറൽ കോച്ചു മാത്രമുള്ള തിരുവനന്തപുരം – മംഗളൂരു അന്ത്യോദയ തീവണ്ടി ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌.

16 കോച്ചിലായി 823 ബർത്ത്‌ ഉണ്ട്. മുഴുവൻ ശീതീകരിച്ച കോച്ചുകളാണ് ഇതിലുള്ളത്. ഇടത്തരക്കാർക്ക് താങ്ങാനാവുന്ന യാത്രാ നിരക്കായിരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.

Related Stories
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ