5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vande bharath Kerala: വന്ദേഭാരതിന് നീളം കൂടുമോ? കോച്ചുകള്‍ ഇരട്ടിയാക്കുമെന്ന് സൂചന

Vande Bharath service in Kerala : പുതിയ റാക്കുകൾ എത്തുന്നതോടെ, എട്ടു കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം 16 ആയി വർധിക്കും എന്നാണ് വിവരം.

Vande bharath Kerala: വന്ദേഭാരതിന് നീളം കൂടുമോ? കോച്ചുകള്‍ ഇരട്ടിയാക്കുമെന്ന് സൂചന
Vande Bharat Train (Image Courtesy : Deepak Gupta/HT via Getty Images
aswathy-balachandran
Aswathy Balachandran | Published: 31 Oct 2024 13:17 PM

തിരുവനന്തപുരം: രാജ്യത്ത് ഉടനീളം സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിൽ ലാഭത്തിലുള്ള സർവ്വീസുകളിൽ ഒന്നാണ് കേരളത്തിലേത്. വളർന്നു വരുന്ന യാത്രക്കാരുടെ ആവശ്യവും തിരക്കും പരി​ഗണിച്ച ഇപ്പോൾ കേരളത്തിന് കൂടുതൽ വന്ദേഭാരത് റാക്കുകൾ ഉടൻ അനുവദിച്ചേക്കും എന്ന സൂചനകൾ പുറത്തു വരുന്നു. ഇതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായാണ് റെയിൽവേ സൂചിപ്പിച്ചിട്ടുള്ളത്.

വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. നിലവിൽ രണ്ടു വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. ഒരെണ്ണം തിരുവനന്തപുരം-മംഗലാപുരം റൂട്ടിലും മറ്റൊന്ന് തിരുവനന്തപുരം- കാസർകോട് റൂട്ടിലുമാണ് ഉള്ളത്.

ALSO READ – ഇങ്ങനെ പോയാൽ ജനം ചോദിക്കും… ഓർമ്മയുണ്ടോ ഈ മുഖം…. സുരേഷ്​ഗോപിക്കെതിരേ തുറന്നടിച്ച് ബിനോയ് വിശ്വ

പുതിയ റാക്കുകൾ എത്തുന്നതോടെ, എട്ടു കോച്ചുകളുള്ള മംഗലാപുരം വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം 16 ആയി വർധിക്കും എന്നാണ് വിവരം. നിലവിൽ 16 കോച്ചുകളുള്ള തിരുവനന്തപുരം- കാസർകോട് ട്രെയിനിൽ നാലു കോച്ചുകളാണ് കൂട്ടിച്ചേർക്കുന്നത്. ഇതോടെ ഇതിൽ 20 കോച്ചുകളാകും. നിലവിൽ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ വന്ദേഭാരത് ട്രെയിൻ 8 മണിക്കൂർ 35 മിനിറ്റാണ് സർവീസ് നടത്താൻ എടുക്കുന്നത്.

സമാന റൂട്ടിൽ ഓടുന്ന ട്രെയിനുകൾ 12 മണിക്കൂർ 50 മിനിറ്റ് എടുക്കുമ്പോഴാണ് വന്ദേഭാരത് ഈ സമയം കൊണ്ട് ഓടി എത്തുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ വൻ വിജയമായതോടെ മൂന്നാമതൊരു വന്ദേഭാരത് കൂടി സംസ്ഥാനത്തിന് അനുവദിച്ചിട്ടുണ്ട്. ബംഗളുരു- കൊച്ചി റൂട്ടിൽ ആഴ്ചയിൽ മൂന്നു തവണയാണ് പുതിയ വന്ദോരതിൻരെ സർവ്വീസ്.

Latest News