5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat: വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റകൂട്ടം; പരാതിയുമായി യാത്രക്കാര്‍

Cockroaches in Vande Bharat Food: ഭക്ഷണത്തില്‍ പാറ്റകള്‍ കയറുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഭക്ഷണം പാക്ക് ചെയ്തപ്പോഴല്ല പാറ്റകള്‍ കയറിയതെന്ന വിശദീകരണം കൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും യാത്രക്കാര്‍ വ്യക്തമാക്കി.

Vande Bharat: വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റകൂട്ടം; പരാതിയുമായി യാത്രക്കാര്‍
Vande Bharat Express
shiji-mk
SHIJI M K | Updated On: 28 Jul 2024 12:09 PM

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റകളെന്ന് പരാതി. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെ പോകുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ രാവിലെ വിതരണം ചെയ്ത പ്രഭാത ഭക്ഷണത്തിലാണ് പാറ്റക്കൂട്ടത്തെ കണ്ടത്. ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. മറ്റ് യാത്രക്കാര്‍ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചെങ്ങന്നൂരില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ട ശേഷം വിതരണം ചെയ്ത ഇടിയപ്പം ഉള്‍പ്പടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി പാറ്റകള്‍ പുറത്തേക്ക് വരികയായിരുന്നുവെന്ന് യാത്രക്കാരന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Also Read: Thiruvananthapuram Firing: തിരുവനന്തപുരം നഗരത്തെ നടുക്കി സ്ത്രീക്ക് നേരേ വെടിവെപ്പ്; പ്രതിയും യുവതി തന്നെ

എന്നാല്‍ ഭക്ഷണപൊതിയില്‍ അല്ല ട്രെയിനില്‍ നിന്നാണ് പാറ്റകള്‍ ഭക്ഷണത്തിലെത്തിയതെന്നാണ് കാറ്ററിങ് വിഭാഗം നല്‍കിയ വിശദീകരണം. ട്രെയിനിനുള്ളിലുള്ള പാറ്റകള്‍ സ്റ്റോറേജ് റൂമിലുള്ള ഭക്ഷണ പാക്കറ്റുകളില്‍ എത്തിയതാണെന്നും ഭക്ഷണം പാക്ക് ചെയ്യുമ്പോഴുള്ള വീഴ്ചയല്ല അതെന്നും കാറ്ററിങ് വിഭാഗം പറയുന്നു.

അതേസമയം, ഭക്ഷണത്തില്‍ പാറ്റകള്‍ കയറുന്നത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഭക്ഷണം പാക്ക് ചെയ്തപ്പോഴല്ല പാറ്റകള്‍ കയറിയതെന്ന വിശദീകരണം കൊണ്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും യാത്രക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

Also Read: IAS Academy student death: ഡൽഹിയിൽ മരിച്ച വിദ്യാർത്ഥികളിൽ എറണാകുളം സ്വദേശിയുമുണ്ടെന്ന് സൂചന

ഒരു ദിവസത്തിന് ശേഷമേ റാക്കുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂവെന്നത് കൊണ്ട് ആഴ്ചയിലൊരിക്കല്‍ മാത്രമാണ് വന്ദേഭാരത് ട്രെയിനിലെ പെസ്റ്റ് കണ്‍ട്രോള്‍ സര്‍വീസ് നടത്തുന്നത്. ഭക്ഷണപൊതി അതീവ ശ്രദ്ധയോടെയാണ് പാക്ക് ചെയ്യാറുള്ളത്. യാത്രക്കാരുടെ പരാതി റെയില്‍വേ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest News