5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Express : തൃശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി; ഒരാൾ പിടിയിൽ

Stone Pelting Issue On Vande Bharat Express In Kerala : തിരുവനന്തപുരത്ത് നിന്നും കാസർകോഡിലേക്ക് പോകുകയായിരുന്ന വന്ദേഭാരത് ട്രെയിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് ജുൺ ഏഴാം തീയതി രാവിലെയാണ് ട്രെയിന് നേരെ കല്ലേറ് ഉണ്ടായത്

Vande Bharat Express : തൃശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി; ഒരാൾ പിടിയിൽ
Vande Bharat Train (Image Courtesy : Deepak Gupta/HT via Getty Images
jenish-thomas
Jenish Thomas | Updated On: 07 Jun 2024 15:56 PM

തൃശൂർ : ഇന്ത്യൻ റെയിൽവെയുടെ ഹൃസ്വദൂര സെമി-സ്പീഡ് ട്രെയിൻ സർവീസായ വന്ദേഭാരതിന് നേരെ തൃശൂരിൽ കല്ലേറ്. ആക്രമണത്തിൽ ട്രെയിൻ്റെ രണ്ട് കോച്ചുകളുടെ ചില്ലുകൾ തകർന്നു. തിരുവനന്തപുരത്ത് നിന്നും കാസർകോഡിലേക്ക് പോകുകയായിരുന്നു ട്രെയിന് നേരെയാണ് കല്ലേറ് ഉണ്ടായത്. സംഭവത്തിൽ ഒരാളെ റെയിൽവെ പോലീസ് കസ്റ്റഡിയിൽ എടുത്തൂ.

ഇന്ന് ജൂൺ ഏഴാം തീയതി രാവിലെ 9.25 ഓടെയാണ് സംഭവം നടക്കുന്നത്. കല്ലേറിൽ വന്ദേഭാരതിൻ്റെ സി2, സി4 കോച്ചുകളുടെ ചില്ലുകളാണ് പൊട്ടിയത്. സംഭവത്തിൽ മാനസിക വിഭ്രാന്തിയുള്ള ആളെയാണ് അതിക്രമം നടത്തിയതിന് ആർപിഎഫ് പിടികൂടിയത്. കേരളത്തിൽ ഇതിനും മുമ്പ് വന്ദേഭാരത് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കണ്ണൂരിലെ തലശ്ശേരിക്കും മാഹിക്കുമിടിയിൽ വെച്ചാണ് വന്ദേഭാരത് ട്രെയിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിൻ്റെ സി8 എന്ന കോച്ചിൻ്റെ ഗ്ലാസ് തകരുകയും ചെയ്തു.

പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യ റെയിൽവെ അവതരിപ്പിച്ച സെമി സ്പീഡ് ട്രെയിൻ സർവീസാണ് വന്ദേഭാരത്. മേക്ക് ഇൻ ഇന്ത്യയുടെ മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് ചെന്നൈയിലെ കോച്ച് ഫാക്ടിറിയിൽ പ്രത്യേകം ഡിസൈൻ ചെയ്ത് നിർമിച്ച ട്രെയിനാണ് വന്ദേഭാരത്. 2019 ഫെബ്രുവരിയിലാണ് വന്ദേഭാരതിൻ്റെ ആദ്യ സർവീസാരംഭിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്നും വാരണാസിയിലേക്കുള്ള വന്ദേഭാരതിൻ്റെ ആദ്യ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ്ഓഫ് ചെയ്തത്. തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേരളത്തിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. കാസർകോഡ് നിന്നും തിരുവനന്തപുരത്തേക്കായിരുന്നു ആദ്യ സർവീസ്. നിലവിൽ രണ്ട് വന്ദേഭാരത് സർവീസുകളാണ് കേരളത്തിലുള്ളത്.