5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Vande Bharat: എറണാകുളത്തുനിന്ന് ബം​ഗളൂരുവിലേക്ക് റേറ്റ് കുറവ് വന്ദേഭാ​രതിന് മാത്രമോ?

Vande Bharat Ernakulam To Bengaluru: ഈ മാസം 31നാണ് വന്ദേഭാരത് സർവീസ് ആരംഭിക്കുക. എറണാകുളത്ത് നിന്നും ബെംഗളൂരു കൻ്റോൺമെൻ്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാകും സർവീസ് ഉണ്ടാകുക.

Vande Bharat: എറണാകുളത്തുനിന്ന് ബം​ഗളൂരുവിലേക്ക് റേറ്റ് കുറവ് വന്ദേഭാ​രതിന് മാത്രമോ?
Vande Bharat Ernakulam To Bengaluru
Follow Us
neethu-vijayan
Neethu Vijayan | Updated On: 29 Jul 2024 13:41 PM

ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജങ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ (Vande Bharat Ernakulam To Bengaluru) ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് (booking Starts). എന്നാൽ എറണാകുളത്തുനിന്ന് ബം​ഗളൂരുവിലേക്ക് റേറ്റ് കുറവ് വന്ദേഭാ​രതിന് മാത്രമാണോ? ഭക്ഷണം ഉൾപ്പെടെ ചെയർകാറിൽ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണ് വന്ദേഭാ​രതിൻ്റെ ടിക്കറ്റ് നിരക്ക്. 620 കിലോമീറ്റർ ദുരം ഒമ്പത് മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എത്തിച്ചേരുക.

അതേസമയം എറണാകുളം ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 10 മണിക്കൂർ 45 മിനിറ്റുകൊണ്ടാണ് ബം​ഗളൂരുവിൽ എത്തിചേരുന്നത്. ഇതിൻ്റെ ചെയർ കാറിൽ 785 രൂപയാണ് യാത്രാ നിരക്ക്. സ്ലീപ്പറിലാകട്ടെ 215 ആണ് തുക. കെ എസ് ആർ ബം​ഗളൂരു എക്സ്പ്രസ് 12 മണിക്കൂർ 58 മിനിറ്റുകൊണ്ടാണ് എത്തിചേരുക. ഇതിൻ്റെ നിരക്ക് 2310 മുതൽ ആരംഭിക്കുന്നു. സ്ലീപ്പർ കോച്ചിന് 360 ആണ് ഈടാക്കുന്നത്. എറണാകുളത്തുനിന്നും കെഎസ്ആർ ബം​ഗളൂരു സിറ്റ് ജം​ഗ്ഷൻ വരെ പോകുന്ന മൈസൂരു എക്സ്പ്രസ് 11 മണിക്കൂർ 40 മിനിറ്റാണ് എത്തിചേരാൻ എടുക്കുന്ന സമയം. 1380 ലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. സ്ലീപ്പറിന് 360 രൂപയാണ്.

ഈ മാസം 31നാണ് വന്ദേഭാരത് സർവീസ് ആരംഭിക്കുക. കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ മാസം 31 മുതൽ ഓഗസ്റ്റ് 26 വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സ്പെഷ്യൽ സർവീസ് നടത്തുക. എറണാകുളത്ത് നിന്നും ബെംഗളൂരു കൻ്റോൺമെൻ്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാകും സർവീസ് ഉണ്ടാകുക.

വന്ദേഭാരത് സമയക്രമം

06001 എറണാകുളം – ബെംഗളൂരു- എറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂർ (1.53), പാലക്കാട് (3.15), പേ‍ാത്തനൂർ (4.13), തിരുപ്പൂർ (4.58), ഈറേ‍ാഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോൺമെന്റ് (രാത്രി 10).∙ 06002 ബെംഗളൂരു – എറണാകുളംബെംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (8.58), ഈറേ‍ാഡ് (9.50), തിരുപ്പൂർ (10.33), പേ‍ാത്തനൂർ (11.15), പാലക്കാട് (12.08), തൃശൂർ (1.18), എറണാകുളം (2.20).

യാത്രക്കാർ ഏറെയുള്ള ബെംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരതിനായി നേരത്തെ മുതൽ തന്നെ ആവശ്യമുയർന്നിരുന്നു. ചൊവ്വാഴ്ചകളിൽ എറണാകുളത്താകും ട്രെയിനിൻറെ അറ്റകുറ്റപ്പണികൾ.

എറണാകുളത്തുനിന്ന് ബം​ഗളൂരുവിലേക്കുള്ള വിമാന നിരക്ക്

കൊച്ചി-ബം​ഗളൂരു ഇൻഡി​ഗോ വിമാനത്തിൻ്റെ നിരക്ക് 2,822 രൂപയാണ്.

കൊച്ചി-ബം​ഗളൂരു വിസ്താരാ വിമാനത്തിൻ്റെ നിരക്ക് 3457

കൊച്ചി-ബം​ഗളൂരു എയർ ഇന്ത്യാ എക്സ്പ്രെസ് 4248

 

 

Latest News