5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat: എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് ജൂലൈ 31 മുതൽ; 7 ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവീസ്

Vande Bharat Ernakulam To Bengaluru: തൃശൂർ, പാലക്കാട്, പേ‍ാത്തനൂർ, തിരുപ്പൂർ, ഈറേ‍ാഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. താൽക്കാലിക സർവീസാണെങ്കിലും വരുമാനമുണ്ടായാൽ നീട്ടുമെന്നാണ് റിപ്പോർട്ട്. 9 മണിക്കൂറുകൊണ്ടാണ് എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എത്തിച്ചേരുക.

Vande Bharat: എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് ജൂലൈ 31 മുതൽ; 7 ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവീസ്
വന്ദേ ഭാരത്‌ (Image Credits: PTI)
neethu-vijayan
Neethu Vijayan | Updated On: 27 Jul 2024 09:59 AM

ബെംഗളൂരു: എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ (Vande Bharat Express) സ്പെഷ്യൽ സർവീസ് ജൂലൈ 31 മുതൽ ആരംഭിക്കും. ഈ മാസം 31 മുതൽ ഓഗസ്റ്റ് 26 വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സ്പെഷ്യൽ സർവീസ് നടത്തുക. എറണാകുളത്ത് നിന്നും ബെംഗളൂരു കൻ്റോൺമെൻ്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാകും സർവീസ് ഉണ്ടാകുക. ഒമ്പത് മണിക്കൂറുകൊണ്ടാണ് എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എത്തിച്ചേരുക.

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50-ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 10-ന് ബെംഗളൂരു കൻ്റോൺമെൻ്റിലെത്തും. പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് ബം​ഗളൂരുവിൽ നിന്ന് തിരിക്കുന്ന എക്സ്പ്രെസ് ഉച്ചയ്ക്ക് 2.20-ന് എറണാകുളത്തെത്തും. എട്ട് കോച്ചുകളാണ് ട്രെയിനിനുള്ളത്. തൃശൂർ, പാലക്കാട്, പേ‍ാത്തനൂർ, തിരുപ്പൂർ, ഈറേ‍ാഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. താൽക്കാലിക സർവീസാണെങ്കിലും വരുമാനമുണ്ടായാൽ നീട്ടുമെന്നാണ് റിപ്പോർട്ട്.

ALSO READ: ഇത് വന്ദേഭാരതോ അതോ ലോക്കൽ ട്രെയിനോ? തിരക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

വന്ദേഭാരത് സമയക്രമം 

06001 എറണാകുളം – ബെംഗളൂരു- എറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂർ (1.53), പാലക്കാട് (3.15), പേ‍ാത്തനൂർ (4.13), തിരുപ്പൂർ (4.58), ഈറേ‍ാഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോൺമെന്റ് (രാത്രി 10).∙ 06002 ബെംഗളൂരു – എറണാകുളംബെംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (8.58), ഈറേ‍ാഡ് (9.50), തിരുപ്പൂർ (10.33), പേ‍ാത്തനൂർ (11.15), പാലക്കാട് (12.08), തൃശൂർ (1.18), എറണാകുളം (2.20).

യാത്രക്കാർ ഏറെയുള്ള ബെംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരതിനായി നേരത്തെ മുതൽ തന്നെ ആവശ്യമുയർന്നിരുന്നു. ചൊവ്വാഴ്ചകളിൽ എറണാകുളത്താകും ട്രെയിനിൻറെ അറ്റകുറ്റപ്പണികൾ.

അതേസമയം വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് താഴെ പറയുന്ന ട്രെയിനുകളിൽ ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചു.16605- 16606 മംഗലാപുരം -തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, 16649- 16650 മംഗലാപുരം- കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16629- 16630 മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്കാണ് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചത്. കൂടാതെ 12075- 12076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്.