5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat: ഇനി വെറും ഒമ്പത് മണിക്കൂറുകൊണ്ട് ബം​ഗളൂരുവിലെത്താം; എറണാകുളം-ബെം​ഗളൂരു വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു, നിരക്കുകളിങ്ങനെ

Vande Bharat Ernakulam To Bengaluru: 620 കിലോമീറ്റർ ദൂരം 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്. എറണാകുളത്ത് നിന്നും ബെംഗളൂരു കൻ്റോൺമെൻ്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാകും സർവീസ് ഉണ്ടാകുക.

Vande Bharat: ഇനി വെറും ഒമ്പത് മണിക്കൂറുകൊണ്ട് ബം​ഗളൂരുവിലെത്താം; എറണാകുളം-ബെം​ഗളൂരു വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു, നിരക്കുകളിങ്ങനെ
Vande Bharat Ernakulam To Bengaluru.
neethu-vijayan
Neethu Vijayan | Published: 29 Jul 2024 06:12 AM

കൊച്ചി: ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജങ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ (Vande Bharat Ernakulam To Bengaluru) ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു (booking Starts). ഈ മാസം 31നാണ് സർവീസ് തുടങ്ങുക. കഴിഞ്ഞ ദിവസമാണ് ബുക്കിങ് ആരംഭിച്ചത്. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ മാസം 31 മുതൽ ഓഗസ്റ്റ് 26 വരെ ആഴ്ചയിൽ മൂന്ന് ദിവസമാണ് സ്പെഷ്യൽ സർവീസ് നടത്തുക. എറണാകുളത്ത് നിന്നും ബെംഗളൂരു കൻ്റോൺമെൻ്റിലേക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമാകും സർവീസ് ഉണ്ടാകുക. ഒമ്പത് മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് എത്തിച്ചേരുക.

ഭക്ഷണം ഉൾപ്പെടെ ചെയർകാറിൽ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് തിരിച്ചുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50-ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 10-ന് ബെംഗളൂരു കൻ്റോൺമെൻ്റിലെത്തും. പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് ബം​ഗളൂരുവിൽ നിന്ന് തിരിക്കുന്ന എക്സ്പ്രെസ് ഉച്ചയ്ക്ക് 2.20-ന് എറണാകുളത്തെത്തും. എട്ട് കോച്ചുകളാണ് ട്രെയിനിനുള്ളത്. തൃശൂർ, പാലക്കാട്, പേ‍ാത്തനൂർ, തിരുപ്പൂർ, ഈറേ‍ാഡ്, സേലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. താൽക്കാലിക സർവീസാണെങ്കിലും വരുമാനമുണ്ടായാൽ നീട്ടുമെന്നാണ് റിപ്പോർട്ട്.

ALSO READ: എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് ജൂലൈ 31 മുതൽ; 7 ഇടങ്ങളിൽ സ്റ്റോപ്പ്, ആഴ്ച്ചയിൽ 3 ദിവസം സർവീസ്

ട്രെയിൻ സ്ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല. 620 കിലോമീറ്റർ ദൂരം 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ഓടിയെത്തുന്നത്.

വന്ദേഭാരത് സമയക്രമം

06001 എറണാകുളം – ബെംഗളൂരു- എറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂർ (1.53), പാലക്കാട് (3.15), പേ‍ാത്തനൂർ (4.13), തിരുപ്പൂർ (4.58), ഈറേ‍ാഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോൺമെന്റ് (രാത്രി 10).∙ 06002 ബെംഗളൂരു – എറണാകുളംബെംഗളൂരു കന്റോൺമെന്റ് (രാവിലെ 5.30), സേലം (8.58), ഈറേ‍ാഡ് (9.50), തിരുപ്പൂർ (10.33), പേ‍ാത്തനൂർ (11.15), പാലക്കാട് (12.08), തൃശൂർ (1.18), എറണാകുളം (2.20).

യാത്രക്കാർ ഏറെയുള്ള ബെംഗളൂരു- എറണാകുളം റൂട്ടിൽ വന്ദേഭാരതിനായി നേരത്തെ മുതൽ തന്നെ ആവശ്യമുയർന്നിരുന്നു. ചൊവ്വാഴ്ചകളിൽ എറണാകുളത്താകും ട്രെയിനിൻറെ അറ്റകുറ്റപ്പണികൾ.

Latest News