5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Drishana Accident: ദൃഷാനയെ ഇടിച്ചിട്ട കാർ 9 മാസത്തിന് ശേഷം കണ്ടെത്തി; വഴിത്തിരിവായത് ഇൻഷുറന്‍സ് ക്ലെയിം എടുത്തത്

Drishana Accident Case: ഫെബ്രുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അപകടത്തിൽ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു.

Drishana Accident: ദൃഷാനയെ ഇടിച്ചിട്ട കാർ 9 മാസത്തിന് ശേഷം കണ്ടെത്തി; വഴിത്തിരിവായത്  ഇൻഷുറന്‍സ് ക്ലെയിം എടുത്തത്
മരിച്ച ബേബി, ഗുരുതരമായി പരിക്കേറ്റ ദൃഷാന (image credits: social media)
sarika-kp
Sarika KP | Published: 06 Dec 2024 13:16 PM

കോഴിക്കോട്: വടകരയിൽ കാറിടിച്ച് 62-കാരി മരിക്കുകയും ഒമ്പത് വയസ്സുകാരി ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവത്തില്‍ ഇടിച്ചിട്ട കാര്‍ കണ്ടെത്തിയെന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവി (റൂറല്‍) നിധിന്‍രാജ് ഐ.പി.എസ്. അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ് കാർ കണ്ടെത്തുന്നത്. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് ഇടിച്ചിട്ടത്. പുറമേരി സ്വദേശിയായ ഷജിൽ എന്ന ആള്‍ ഓടിച്ച കാറാണ് ദൃഷാനയെ ഇടിച്ചതെന്ന് വടകര റൂറൽ എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഫെബ്രുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അപകടത്തിൽ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം താമസിക്കുന്ന 62-കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകള്‍ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും പോലീസ് പറഞ്ഞു. കേസിനു വഴിത്തിരിവായത് ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതതാണെന്നും പോലീസ് പറഞ്ഞു . പ്രതി ഇപ്പോൾ വിദേശത്താണെന്നും മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നതെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടത്തിനു ശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി. പറഞ്ഞു.

Also Read-Alappuzha Accident: കളര്‍ക്കോട് വാഹനാപകടം; ഒരു വിദ്യാര്‍ഥി കൂടി മരണത്തിന് കീഴടങ്ങി

രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാർ വന്ന് ഇരുവരെയും ഇടിച്ചിട്ടത്. അപകടത്തിൽ പരിക്കേറ്റ് ബേബിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.