V Sivankutty: കേരളത്തില്‍ ബസില്‍ നിന്ന് ലഗേജ് പുറത്തെടുക്കണമെങ്കില്‍ നോക്കുകൂലി കൊടുക്കണമെന്ന് നിര്‍മലാ സീതാരാമന്‍; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയെന്ന് വി. ശിവന്‍കുട്ടി

V. Sivankutty's reply to Nirmala Sitharaman: നിര്‍മലാ സീതാരാമന്‍ രാജ്യസഭയില്‍ നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് വി. ശിവന്‍കുട്ടി. നിര്‍മലാ സീതാരാമന്‍ കേരളത്തെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും ശിവന്‍കുട്ടി. നോക്കുകൂലി നിരോധിച്ചതാണ്. നോക്കുകൂലി പോലുള്ള പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ ഉത്തരവിലൂടെ നടപടിയെടുത്ത സംസ്ഥാനമാണ് കേരളമെന്നും ശിവന്‍കുട്ടി

V Sivankutty: കേരളത്തില്‍ ബസില്‍ നിന്ന് ലഗേജ് പുറത്തെടുക്കണമെങ്കില്‍ നോക്കുകൂലി കൊടുക്കണമെന്ന് നിര്‍മലാ സീതാരാമന്‍; തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയെന്ന് വി. ശിവന്‍കുട്ടി

നിര്‍മലാ സീതാരാമന്‍, വി. ശിവന്‍കുട്ടി

jayadevan-am
Published: 

19 Mar 2025 07:20 AM

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയില്‍ നടത്തിയത് കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നിര്‍മലാ സീതാരാമന്‍ കേരളത്തെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും ശിവന്‍കുട്ടി ആരോപിച്ചു. സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ചതാണ്. നോക്കുകൂലി പോലുള്ള പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ ഉത്തരവിലൂടെ നടപടിയെടുത്ത സംസ്ഥാനമാണ് കേരളമെന്നും, ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും, അമിത കൂലി ചോദിക്കുന്നതും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിലക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ബസില്‍ നിന്ന് ലഗേജുമായി പുറത്തിറങ്ങണമെങ്കില്‍ പോലും നോക്കുകൂലി ചോദിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പരിഹാസം. നോക്കുകൂലിക്ക് പിന്നില്‍ സിപിഎമ്മാണ്. കേരളത്തിലുള്ളത് ഇത്തരത്തത്തിലുള്ള കമ്മ്യൂണിസമാണെന്നും, ഇതാണ് സംസ്ഥാനത്തെ വ്യവസായം തകര്‍ത്തതെന്നും മന്ത്രി ആരോപിച്ചിരുന്നു.

ബസില്‍ നിന്ന് പുറത്തിറങ്ങുന്നവരുടെ ലഗേജ് ഇറക്കിവയ്ക്കാന്‍ 50 രൂപ കൂലി ചോദിക്കും. നോക്കിനിന്നതിന് 50 രൂപ കൂടി അധികം വാങ്ങും. അതാണ് കേരളത്തിലെ നോക്കുകൂലിയെന്നും, ഈ പ്രതിഭാസം വേറെ എവിടെയുമില്ലെന്നും നിര്‍മലാ സീതാരാമന്‍ വിമര്‍ശിച്ചു.

Read Also : CPM controversy: മതവിദ്വേഷ പരാമര്‍ശവുമായി ലോക്കല്‍ സെക്രട്ടറി, വെട്ടിലായി സിപിഎം; ഒടുവില്‍ ഖേദപ്രകടനം

കേരളത്തില്‍ ഇപ്പോള്‍ നോക്കുകൂലി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ ഇതിന് അര്‍ത്ഥമെന്നും മന്ത്രി ചോദിച്ചു. സിപിഎം ഭരിക്കുമ്പോഴാണ് ബംഗാളിലും ത്രിപുരയിലും പ്രശ്‌നങ്ങളുണ്ടായതെന്നും മന്ത്രി ആരോപിച്ചു.

നോക്കുകൂലിയെ സംബന്ധിച്ചുള്ള ധനമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് പി. സന്തോഷ് കുമാര്‍ എംപി പറഞ്ഞു. എന്നാല്‍ താന്‍ ആ മേഖലയില്‍ നിന്നുള്ളയാളാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Related Stories
Balaramapuram Students Clash: ബാലരാമപുരത്ത് വിദ്യാർഥിനികൾ തമ്മിലടിച്ചു; ആൺസുഹൃത്തിനെയും വിളിച്ചുവരുത്തി; പോലീസിനെ വിവരമറിയിച്ച് നാട്ടുകാർ
Naveen Babu: പിപി ദിവ്യ തന്നെ പ്രതി; എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും
IB Officer Death: ‘കഴിക്കാൻ വാങ്ങിയിട്ട് റൂമിലേക്ക് പോകുന്നെന്ന് പറഞ്ഞു, പിന്നെ അറിഞ്ഞത് മരണവാർത്ത’: മേഘയുടെ മരണത്തിൽ പിതാവ്
Ettumanoor Shiny Death: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Kerala Weather Update: മഴയൊക്കെ പോയി? വരുന്നത് അതികഠിന ഉഷ്‌ണം; ജാഗ്രത വേണം
G Sudhakaran: ‘രാജീവ് ചന്ദ്രശേഖറിന്റെ വരവ് പല പുതിയ കാര്യങ്ങളും സംഭവിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണ്’; ജി സുധാകരൻ
വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം ?
ഇക്കൂട്ടര്‍ ചിയ സീഡ് കഴിക്കുന്നത് നല്ലതല്ല
മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം