Hema committee report : ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റെന്ന് വിഡി സതീശൻ; റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

Hema Committee report update: പുറത്തുവിട്ട റിപ്പോർട്ടിൽ കൊഗ്നിസിബൾ ഒഫൻസ് ഉണ്ടെങ്കിൽ നടപടി വേണം. ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ നടപടി എടുക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.

Hema committee report : ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റെന്ന് വിഡി സതീശൻ; റിപ്പോർട്ട്  മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി
Updated On: 

16 Oct 2024 17:21 PM

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി (Hema Committee Report) ബന്ധപ്പെടുത്തി കോൺക്ലേവ് സംബന്ധിച്ച് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ രം​ഗത്ത്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോൺക്ലേവ് തെറ്റാണെന്ന് വിഡി സതീശൻ . ഈ റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമാണെന്നും ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരെയും കണ്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് റിപ്പോർട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നത്. സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പാണ്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നും വിഡി സതീശൻ പറഞ്ഞു.

എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നശേഷം എന്ത് നടപടി സ്വകരിച്ചു എന്ന് സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. റിപ്പോർട്ട് പൂർണ രൂപത്തിൽ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസെടുക്കുന്നതിൽ സർക്കാരിന്റെ നിലപാടെന്താണെന്നും കോടതി സർക്കാരിനോട് ചോദിച്ചു. റിപ്പോർട്ടിൽ ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് പരാമർശമുണ്ടോയെന്നും ചോദിച്ചതിനൊപ്പം റിപ്പോർട്ടിൽ കുറ്റകൃത്യങ്ങൾ ഉണ്ടെങ്കിൽ അത് കണ്ടില്ലെന്ന് വെയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

ALSO READ – വേട്ടക്കാരുടെ പേര് എടുത്ത് പറയണം എന്ന് പറയുന്നവരോട്, ഒരുപാടുപേര്‍ പേരുകള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നിട്ടെന്തായി? – പാർവ്വതി തെരുവോത്ത്

പുറത്തുവിട്ട റിപ്പോർട്ടിൽ കൊഗ്നിസിബൾ ഒഫൻസ് ഉണ്ടെങ്കിൽ നടപടി വേണം. ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ നടപടി എടുക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. വനിതാ കമ്മിഷനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. കൊഗ്നിസിബിൾ ഒഫൻസ് ഉണ്ടെങ്കിൽ അത് പോക്സോ കേസിലാണെങ്കിൽ നടപടിയെടുക്കാനാകുമെന്നും സർക്കാർ വ്യക്തമാക്കി. മൊഴി നൽകിയവർക്ക് അക്കാര്യങ്ങൾ പുറത്തുപറയാൻ സാധിക്കാത്ത അവസ്ഥയാണെങ്കിലും സ്വകാര്യത സംരക്ഷിച്ചു കൊണ്ട് കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പറ്റില്ലേ എന്ന് കോടതി ചോദിച്ചിരുന്നു.

Related Stories
Vande Bharat Express: മറ്റൊരു എഞ്ചിൻ ഘടിപ്പിച്ച് യാത്ര തുടര്‍ന്നു; ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് തിരുവനന്തപുരത്തെത്തിയത് രാത്രി 2.30ന്
Vande Bharat Express: കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് വഴിയിൽ കുടുങ്ങി; വാതിൽ തുറക്കാൻ കഴിയുന്നില്ല, വലഞ്ഞ് യാത്രക്കാർ
Wayanad Landslide : സംസ്ഥാനത്തിന് ആശ്വാസം, വയനാട് ദുരന്തം അതീവ ഗുരുതരമെന്ന് കേന്ദ്രവും; പരിഗണിക്കുന്നത് 2219 കോടിയുടെ പാക്കേജ്‌
Youtuber Thoppi : രാസലഹരി കേസില്‍ ‘തൊപ്പി’യ്ക്ക് രക്ഷ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി, സംഭവിച്ചത്‌
Youtuber Thoppi: ‘ കേസുമായി ബന്ധമില്ല, സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ പിടികൂടിയ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
Alappuzha Accident: ആലപ്പുഴ വാഹനാപകടത്തിൽ കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും; ബസ് ഡ്രൈവർ കുറ്റക്കാരനല്ലെന്ന് പോലീസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനം
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?