Wayand Landslide: വയനാട് പുനരധിവാസം; പത്ത് കോടി രൂപ നൽകുമെന്ന് യു.പി സർക്കാർ

വയനാട്ടിലെ പുനരധിവാസത്തിനായി ധനസഹായം അഭ്യർത്ഥിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിന് പിന്നാലെയാണ് സർക്കാർ 10 കോടി ധനസഹായം അനുവദിച്ചതായി അറിയിച്ചത്.

Wayand Landslide: വയനാട് പുനരധിവാസം; പത്ത് കോടി രൂപ നൽകുമെന്ന് യു.പി സർക്കാർ

(Image Courtesy: PTI)

Updated On: 

26 Aug 2024 23:35 PM

വയനാട്ടിലെ പുനരധിവാസത്തിനായി ഉത്തർപ്രദേശ് സർക്കാർ പത്ത് കോടി രൂപ നൽകും. പുനരധിവാസത്തിന് ധനസഹായമായി പത്ത് കോടി രൂപ അനുവദിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. ഗവർണർ ജില്ലയിലെ പുനരധിവാസത്തിന് സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി സർക്കാർ ധനസഹായം അനുവദിച്ചതായി അറിയിച്ചത്.

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടലിൽ (Wayanad Lanslides) മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം രൂപയാണ് കേരള സർക്കാർ ധനസഹായമായി നൽകിയത്. ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും ചെറിയ അംഗവൈകല്യങ്ങൾക്ക് 50,000 രൂപയുമാണ് നൽകുന്നത്. തമിഴ്നാട് സർക്കാർ 5 കോടി രൂപ നൽകുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. കൂടാതെ നിരവധി സിനിമ താരങ്ങളും വയനാട് പുനരധിവാസത്തിനായി ധനസഹായവുമായി രംഗത്ത് വന്നിരുന്നു.

ALSO READ: കൂടെയുണ്ടാവും, പണം തടസമാകില്ല; നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകൾ കേരളത്തോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

പ്രഭാസ് 2 കോടി, ചിരഞ്ജീവിയും രാംചരണും ചേർന്ന് 1 കോടി, സൂര്യ ജ്യോതിക കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപ, മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ, മോഹൻലാൽ 25 ലക്ഷം, കമൽ ഹാസൻ 25 ലക്ഷം, ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം, ടോവിനോ 25 ലക്ഷം, അല്ലു അർജുൻ 25 ലക്ഷം രൂപ, വിക്രം 20 ലക്ഷം, നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്ന് 20 ലക്ഷം രൂപ, സൗബിൻ ഷാഹിർ 20 ലക്ഷം, രശ്‌മിക മന്ദന 10 ലക്ഷം, മഞ്ജു വാരിയർ, പേർളി മാണി, റിമി ടോമി എന്നിവർ 5 ലക്ഷം രൂപ വീതവും, നവ്യ നായർ 1 ലക്ഷം രൂപയും നൽകി.

Related Stories
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
Neyyatinakara Gopan Swamy Samadhi : മരണസർട്ടിഫിക്കേറ്റ് എവിടെ? സംശയമുണ്ട്; ഗോപൻ സ്വാമി സമാധിയിൽ കോടതി
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്