5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Uthra Murder Case: ഉത്ര വധക്കേസ് പുസ്തകമാകുന്നു, എഴുതുന്നത് മുൻ ഡിജിപിയും മകനും

രാജ്യത്ത് തന്നെ ഇത്തരത്തിൽ രണ്ട് സംഭവങ്ങളാണ് നേരത്തെയുണ്ടായിട്ടുള്ളത് ഇവയിലെല്ലാം പ്രതികൾ രക്ഷപ്പെട്ടു

Uthra Murder Case: ഉത്ര വധക്കേസ് പുസ്തകമാകുന്നു, എഴുതുന്നത്  മുൻ ഡിജിപിയും മകനും
Uthra Murder Case
arun-nair
Arun Nair | Published: 24 May 2024 16:07 PM

ഉത്ര വധക്കേസ് അന്വേഷണം പുസ്‌തകമായി വായനക്കാരിലേക്ക് എത്തുന്നു. മുൻ ഉത്തരാഖണ്ഡ് ഡിജിപി അലോക് ലാലും മകൻ മനാസ് ലാലും ചേർന്നാണ് ‘ഫാൻങ്സ് ഓഫ് ഡെത്ത്’ എ ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ എന്ന പുസ്തകം എഴുതിയത്. കൊല്ലം അഞ്ചലിലാണ് ഉത്രയെന്ന പെൺകുട്ടിയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്.

രാജ്യത്ത് തന്നെ ഇത്തരത്തിൽ രണ്ട് സംഭവങ്ങളാണ് നേരത്തെയുണ്ടായിട്ടുള്ളത്. പൂണെയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചപ്പോൾ നാഗ്പൂരിൽ സ്വത്ത് തട്ടിയെടുക്കാൻ മകൻ മാതാപിതാക്കളെ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതകം നടത്തിയത്. കേരളത്തിനെ അപേക്ഷിച്ച് രണ്ട് കേസുകളിലും പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിലൊക്കെയും തെളിവുകളുടെ അഭാവമായിരുന്നു വില്ലനായത്. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിന്റെ നേട്ടമായാണ് വിലയിരുത്തിയത്.

2020 മേയ് ഏഴിന് രാവിലെ എട്ടിനാണ് അഞ്ചൽ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻറെ കടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഉത്രയുടെ സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് ഉത്രയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊല്ലുകയായിരുന്നു.

കേസിൽ നിർണായകമായത് പാമ്പുപിടുത്തക്കാരൻ സുരേഷിൻറെ മൊഴിയായിരുന്നു. ഇയാളെ പിന്നീട് മാപ്പു സാക്ഷിയാക്കി. 87 സാക്ഷികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. സുരേഷിന്റെ കൈയിൽ നിന്നാണ് സൂരജ് മൂർഖനെ വാങ്ങിയത്. നേരത്തെ അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ച് അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു.

ചികിത്സ കഴിഞ്ഞ് ഉത്ര വിശ്രമിക്കുമ്പോഴാണ് മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം. ജനലിലൂടെ വീടിനുളളില്‍ കയറിയ മൂര്‍ഖന്‍ ഉത്രയെ കടിച്ചു എന്നായിരുന്നു സൂരജ് പറഞ്ഞത്. 2020 മേയ് 21-ന് ഉത്രയുടെ വീട്ടുകാരാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

തെളിവെടുപ്പിനിടെ ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് കുറ്റസമ്മതം നടത്തി .കൊലപാതകതത്തിന് ജീവപര്യന്തം തടവ്, കൊലപാതക ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം എന്നിങ്ങനെ നാല് ശിക്ഷകളായിരുന്നു കോടതി വിധിച്ചത്.