Antibiotic: നടപടി ഫലിച്ചു; ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറഞ്ഞു
Antibiotic Use in Kerala: മുന്‍ വര്‍ഷങ്ങളില്‍ ജനുവരി-ഫെബ്രുവരി മാസത്തോടെ ഒട്ടുമിക്ക ആശുപത്രകളിലും ആന്റിബയോട്ടിക്കുകള്‍ തീരാറാണ് പതിവ്. മരുന്നുകള്‍ തീരുന്നതോടെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എത്തിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് വേണ്ടിവരില്ല.

കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറഞ്ഞു. ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളെ തുര്‍ന്നാണ് ഉപയോഗം കുറയ്ക്കാനായത്. സാമ്പത്തികവര്‍ഷം അവസാനിക്കാറായപ്പോഴും സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികളില്‍ ആന്റിബയോട്ടിക്കുകള്‍ അവസേഷിക്കുന്നതായാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ ജനുവരി-ഫെബ്രുവരി മാസത്തോടെ ഒട്ടുമിക്ക ആശുപത്രികളിലും ആന്റിബയോട്ടിക്കുകള്‍ തീരാറാണ് പതിവ്. മരുന്നുകള്‍ തീരുന്നതോടെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എത്തിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് വേണ്ടിവരില്ല.
സംസ്ഥാനത്ത് ഒന്നാകെയുള്ള എല്ലാ ആശുപത്രികളിലും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 33 ശതമാനമാണ് കുറഞ്ഞത്. ആന്റിബയോട്ടിക്കുകള്‍ ഒഴികെയുള്ള മറ്റ് മരുന്നുകളുടെ ക്ഷാമമാണ് നിലവില്‍ നേരിടുന്നത്. ഇവ തദ്ദേശ സ്ഥാപനങ്ങളുടെ ആശുപത്രി വികസനസമിതികളുടെയും ഫണ്ട് ഉപയോഗിച്ച് വാങ്ങിക്കുകയാണ്.




മരുന്ന് അനാവശ്യമായി കഴിക്കുന്ന ശീലം ഒഴിവാക്കുന്നതിനായി ബോധവത്കരണം നടത്തിയതും ആന്റിബയോട്ടിക്കുകള്‍ കുറിച്ച് നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതും ഗുണം ചെയ്തു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നുമുണ്ട്.
ആന്റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നത് വഴി പല രോഗങ്ങളെയും വേണ്ടവിധത്തില്‍ പ്രതിരോധിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണിയായി ലോകാരോഗ്യ സംഘടന കണ്ടതോടെയാണ് സംസ്ഥാന സര്‍ക്കാരും കടുത്ത നടപടികള്‍ സ്വീകരിച്ചത്.
നടപടികളുടെ ഭാഗമായി ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന പരിപാടിയും ബോധവത്കരണവും സര്‍ക്കാര്‍ സംഘടിപ്പിച്ചു. മാത്രമല്ല ചികിത്സയുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖയും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. സ്വകാര്യ ആശുപത്രികളിലുള്ള ആന്റിബയോട്ടിക്കിന്റെ അമിതമായ ഉപയോഗം തടയുകയാണ് അടുത്ത ലക്ഷ്യം.